ദിവസങ്ങള്‍ക്ക് മുമ്പാണ് ഡിക്‌സണെ കാണാതായത്.
ദുബൈ: യുഎഇയിലെ അബുദാബിയില്‍ കാണാതായ മലയാളി യുവാവിനെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കല്‍ പുരയിടത്തില്‍ ഡിക്‌സണ്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. ദുബൈയില്‍ പാലത്തില്‍ നിന്നു ചാടി മരിച്ചതാണെന്നാണ് വിവരം.
ദിവസങ്ങള്‍ക്ക് മുമ്പാണ് ഡിക്‌സണെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അബുദാബിയിലെ ഇലക്ട്രോണിക്‌സ് ഷോപ്പില്‍ വാച്ച് റിപ്പയറിങ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.
undefined
Read Also - പ്രവാസി ഇന്ത്യക്കാരൻ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു