യുഎഇയിൽ നേരിയ ഭൂചലനം; പ്രകമ്പനം അനുഭവപ്പെട്ടതായി താമസക്കാര്‍

By Web Team  |  First Published Sep 1, 2024, 12:21 PM IST

ഇന്ന് രാവിലെ പ്രാദേശിക സമയം 7.53നാണ് മസാഫിയില്‍ ഭൂചലനം അനുഭവപ്പെട്ടത്.


അബുദാബി: യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.  റിക്ടര്‍ സ്കെയിലില്‍ 2.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം യുഎഇയിലെ മസാഫിയിലാണ് അനുഭവപ്പെട്ടതെന്ന് നാഷണല്‍ സീസ്മിക് നെറ്റ്‍വര്‍ക്ക് അറിയിച്ചു. 

ഇന്ന് രാവിലെ പ്രാദേശിക സമയം 7.53നാണ് മസാഫിയില്‍ ഭൂചലനം അനുഭവപ്പെട്ടത്. 1.6 കിലോമീറ്റര്‍ ആഴത്തിലായിരുന്നു ഭൂചലനം. താമസക്കാര്‍ക്ക് നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഭൂചലനം മൂലം പ്രത്യാഘാതങ്ങളൊന്നും യുഎഇയില്‍ ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Latest Videos

Read Also -  ഗോൾവല കാക്കാൻ മലപ്പുറത്ത് നിന്നൊരു ചുണക്കുട്ടി; ക്രിസ്റ്റ്യാനോയുടെ സൗദി ക്ലബ്ബിൽ സെലക്ഷൻ നേടി മുഹമ്മദ് റാസിൻ

click me!