മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് അവാർഡും ബിസിനസ്സ് കോൺക്ലേവും ഡിസംബറിൽ ദുബൈയിൽ നടക്കും

By Web Team  |  First Published Oct 25, 2024, 5:35 PM IST

ഡിസംബർ 20നും 21നും ക്രൗൺ പ്ലാസ  അൽ തുരയ ബാൾ റൂമിൽ നടക്കുന്ന ബിസിനസ്  കോൺക്ലേവിൽ യുഎഇ യിലും പുറത്തുമുള്ള വ്യവസായ പ്രമുഖർ പങ്കെടുക്കും.  2023ൽ മികവുറ്റ പ്രകടനം നടത്തിയ സംരംഭകരെ ആദരിക്കും.


ദുബായ്:  മാസ്റ്റർ വിഷൻ ഇന്റർനാഷണൽ എക്സലൻസ് പുരസ്കാരം എട്ടാമത് എഡീഷൻ ഡിസംബർ 20 , 21, 22 തീയ്യതികളിൽ നടക്കു. ദുബായ് ഐ എച്ച് എസ് റാഷിദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് നൈറ്റിലും ദെയ്ര ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ചിരിക്കുന്ന ബിസിനസ് കോൺക്ലേവിലും  കേന്ദ്ര - സംസ്ഥാന മന്ത്രിമാരും സിനിമ, സാഹിത്യ, സാംസ്കാരിക, വ്യവസായ  മേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. 

രാജ്യാന്തര തലത്തിൽ മികവു പുലർത്തുന്ന സമസ്ത മേഖലയിൽ നിന്നുള്ള വ്യക്തിത്വങ്ങൾക്കാണ് പുരസ്കാരം നൽകുന്നത് . സിനിമ, സംഗീതം, സാമൂഹ്യ സേവനം , മീഡിയ( ഇന്ത്യ, യുഎഇ), ബിസിനസ്‌, സ്പെഷ്യലി എബിൾഡ് വിഭാഗങ്ങളിലായാണ് എക്സലന്‍സ് അവാർഡ് നല്‍കുന്നത്. ഡിസംബർ 20നും 21നും ക്രൗൺ പ്ലാസ  അൽ തുരയ ബാൾ റൂമിൽ നടക്കുന്ന ബിസിനസ്  കോൺക്ലേവിൽ യുഎഇ യിലും പുറത്തുമുള്ള വ്യവസായ പ്രമുഖർ പങ്കെടുക്കും.  2023ൽ മികവുറ്റ പ്രകടനം നടത്തിയ സംരംഭകരെ ആദരിക്കും.  ഡിസംബർ 22 ന് ഐഎച്ച്എസ് റാഷിദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് നൈറ്റിൽ വിവിധ മേഖലകളിൽ നിന്നുളള പ്രതിഭകൾക്ക് എക്സലൻസ് പുരസ്കാരം നൽകും. 

Latest Videos

undefined

കേന്ദ്ര സാമൂഹിക നീതി, ശാക്തീകരണ വകുപ്പു മന്ത്രി രാംദാസ് അത്ത വാലെ, പോണ്ടിച്ചേരി മുഖ്യമന്ത്രി എൻ രങ്കസ്വാമി, സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി. എൻ വാസവൻ,  കർണാടക നിയമസഭാ സ്പീക്കർ യു ടി ഖാദർ , തെലങ്കാന ഗ്രാമവികസന വകുപ്പ് മന്ത്രി ഡോ. ദൻസാരി അനസൂയ സീതക്ക, കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ദുബായ്, ഷാർജ, അജ്മാൻ പോലീസ് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖർ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കുമെന്ന് മാസ്റ്റർ വിഷൻ ഇന്റർനാഷണൽ സിഇഒ മുഹമ്മദ് റഫീഖ്  അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!