മയക്കുമരുന്ന് കടത്ത്; സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അറസ്റ്റ് തുടരുന്നു

By Web Team  |  First Published Jul 11, 2023, 6:19 PM IST

സൗദി അറേബ്യയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുൾക്ക് ദീർഘകാല ജയിൽവാസവും വധശിക്ഷയും ഉൾപ്പെടെ ശിക്ഷ കഠിനമാണ്. യുവാക്കളും കൗമാരക്കാരായ ആൺകുട്ടികളുമാണ് ആംഫെറ്റാമൈനുകൾ കൂടുതലായി ഉപയോഗിക്കുന്നത്.


റിയാദ്: മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് രാജ്യത്തുടനീളം നിരവധി പേരെ അറസ്റ്റ് ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ജിദ്ദയിൽ മെത്താംഫെറ്റാമൈൻ കൈവശം വെച്ചതിന് അഞ്ച് പേരെ നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ നാല് പാകിസ്താൻ പൗരന്മാരും ഒരു ബംഗ്ലാദേശിയുമാണുള്ളത്. 

ആംഫെറ്റാമൈൻ, ഹാഷിഷ്, രണ്ട് തോക്കുകൾ, വെടിമരുന്ന് എന്നിവ കൈവശം വച്ചതിന് അൽ ജൗഫിൽ ഒരു പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആംഫെറ്റാമൈൻ വ്യാപാരത്തിന് ഹാഇലിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെൻറ് ഒരാളെ പിടികൂടി. പ്രാഥമിക നിയമനടപടികൾ പൂർത്തീകരിച്ച് പിടിച്ചെടുത്ത എല്ലാ മയക്കുമരുന്നുകളും അധികൃതർക്ക് കൈമാറി. അറസ്റ്റിലായ എല്ലാവരെയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്.

Latest Videos

Read Also -  വിദേശികൾക്ക് തിരിച്ചടി; വിവിധ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പാക്കി

സൗദി അറേബ്യയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കുൾക്ക് ദീർഘകാല ജയിൽവാസവും വധശിക്ഷയും ഉൾപ്പെടെ ശിക്ഷ കഠിനമാണ്. യുവാക്കളും കൗമാരക്കാരായ ആൺകുട്ടികളുമാണ് ആംഫെറ്റാമൈനുകൾ കൂടുതലായി ഉപയോഗിക്കുന്നത്. സംശയാസ്പദമായ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ മക്ക, റിയാദ് മേഖലകളിലെ ടോൾ ഫ്രീ നമ്പറായ 911-ലും രാജ്യത്തിെൻറ മറ്റ് പ്രദേശങ്ങളിൽ 999 അല്ലെങ്കിൽ 996 എന്ന നമ്പറിലും റിപ്പോർട്ട് ചെയ്യാം.

തേനീച്ചക്കൂടുകള്‍ അടങ്ങിയ പെട്ടിയില്‍ മയക്കുമരുന്ന് കടത്ത്; പിടികൂടിയത് ഒരു ലക്ഷത്തിലേറെ ലഹരി ഗുളികകള്‍

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ജിദ്ദ വിമാനത്താവളം വഴി ഇറക്കുമതി ചെയ്ത 1,78,274 ക്യാപ്റ്റഗണ്‍ ഗുണികകളാണ് പിടിച്ചെടുത്തത്.

തേനീച്ചക്കൂടുകളടങ്ങിയ പെട്ടികള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരി ഗുളികകള്‍ കണ്ടെത്തിയത്. പൊലീസ് നായ്ക്കളെ ഉള്‍പ്പെടെ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് തേനീച്ചക്കൂടുകള്‍ക്കകത്ത് ഒളിപ്പിച്ച ലഹരിമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് ശേഖരം സൗദി അറേബ്യയിലേക്ക് എത്തിച്ച രണ്ടുപേരെ അറസ്റ്റ് ചെയ്തതായി സകാത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.

Read Also -  തെരുവിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഏഴ് സിംഹക്കുട്ടികള്‍; രക്ഷപ്പെടുത്തി മൃഗശാലയിലേക്ക് മാറ്റി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!