ചില വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിടുകയും ചെയ്തു.
മസ്കറ്റ്: പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഒമാനിലെ സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശനിയാഴ്ച രാത്രി നിരവധി വിമാന സര്‍വീസുകള്‍ വൈകി. രാത്രി 9.55ന് മസ്കത്തിലേക്ക് പുറപ്പെടേണ്ടിയിരുന്ന സലാം എയര്‍ വിമാനം പുലര്‍ത്തെ 12.26ന് പുറപ്പെട്ടത്.
ഒമാന്‍ എയര്‍, ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങളും വൈകിയാണ് പുറപ്പെട്ടത്. പല വിമാനങ്ങളും വഴി തിരിച്ചുവിട്ടു. വിമാനങ്ങള്‍ വൈകി എത്തുന്നത് മൂലമാണ് അവ പുറപ്പെടാന്‍ താമസിച്ചത്. പ്രതികൂല കാലാവസ്ഥ കാരണം സലാല അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവിസുകൾ താൽക്കാലികമായി തടസ്സപ്പെട്ടിനാൽ സലാലക്കും മസ്കത്തിനും ഇടയിലുള്ള ഷെഡ്യൂൾ ചെയ്ത എല്ലാ വിമാനങ്ങളും കാലതാമസം നേരിട്ടതായും ഇതുമൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഒമാൻ എയർ പ്രസ്താവനയിൽ പറഞ്ഞു.
undefined
Read Also - സ്വർണവിലയിൽ വൻ കുതിപ്പ്; ബഹ്റൈനിൽ പത്ത് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി
സലാലയിലേക്കുള്ള നിരവധി വിമാനങ്ങള്‍ യാത്രക്കാരുടെ സുരക്ഷ പരിഗണിച്ച് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. പ്രതികൂല കാലാവസ്ഥ മൂലം സലാല അന്താരാഷ്ട്ര വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി തടസ്സപ്പെട്ടത് കാരണം സലാലക്കും മസ്കത്തിനും ഇടയിൽ ഷെഡ്യൂൾ ചെയ്ത എല്ലാ വിമാനങ്ങളും കാലതാമസം നേരിട്ടതായും ഇതുമൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നതായും ഒമാൻ എയർ പ്രസ്താവനയിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം