മയക്കുമരുന്നു കേസുകളിൽ സൗദിയിൽ നിരവധി പേർ അറസ്റ്റിൽ; രാജ്യത്തുടനീളം റെയ്ഡുകള്‍

By Web Team  |  First Published Jul 5, 2023, 7:33 PM IST

അൽ ദായർ ഗവർണറേറ്റിൽ തന്നെ ഒരു വാഹനത്തിൽ 237 കിലോ ‘ഗാത്ത്’ ഒളിപ്പിച്ച നിലയിൽ രണ്ടുപേരെ സുരക്ഷാ പട്രോളിങ്​ സംഘം അറസ്റ്റ്​ ചെയ്തു. 


റിയാദ്: മയക്കുമരുന്നു കേസുകളിൽ സൗദി അറേബ്യയിൽ നിരവധി പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളം നടന്ന റെയ്‌ഡുകളിലാണ് നിരവധിപ്പേരെ അറസ്റ്റ് ചെയ്തത്‌. ജിസാൻ മേഖലയിലെ അൽ അർദ ഗവർണറേറ്റില്‍ അതിർത്തി സേന പട്രോളിങ്ങിനിടെ മയക്കുമരുന്നുമായി 11 യെമൻ പൗരന്മാരെ പിടികൂടി. ഇവരിൽ നിന്നും 60 കിലോ ലഹരി വസ്തുക്കൾ കണ്ടെടുത്തു. 

അൽ ദായർ ഗവർണറേറ്റിൽ തന്നെ ഒരു വാഹനത്തിൽ 237 കിലോ ‘ഗാത്ത്’ ഒളിപ്പിച്ച നിലയിൽ രണ്ടുപേരെ സുരക്ഷാ പട്രോളിങ്​ സംഘം അറസ്റ്റ്​ ചെയ്തു. ഹാഷിഷ് വിറ്റതിന് അസീർ മേഖലയിൽ ഒരാളെയും മെത്താംഫിറ്റാമൈൻ, ആംഫെറ്റാമൈൻ എന്നിവ വിൽപന നടത്തിയ മറ്റൊരാളെയും ഖസീം പ്രവിശ്യയിൽ അറസ്റ്റ്​ ചെയ്തു. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. പ്രാഥമിക നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം പിടികൂടിയ മയക്കുമരുന്നുകളും അധികൃതർക്ക് കൈമാറി.

Latest Videos

Read also: പെട്ടെന്ന് പണക്കാരാവാന്‍ ലഹരി കടത്തിയവര്‍ മുതല്‍ വിദ്യാര്‍ത്ഥികള്‍ വരെ; ദമ്മാം ജയിലില്‍ ഇരുന്നൂറോളം മലയാളികള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

click me!