സഹകരണ സൊസൈറ്റിയിൽ നിന്ന് കുവൈത്തി ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ തുക ട്രാൻസ്ഫർ ചെയ്യുകയായിരുന്നു.
കുവൈത്ത് സിറ്റി അക്കൗണ്ടില്‍ തെറ്റായി എത്തിയ പണം തിരികെ നല്‍കാന്‍ വിസമ്മതിച്ചയാള്‍ക്ക് അഞ്ചു വര്‍ഷം തടവും ഇരട്ടി തുക പിഴയും ശിക്ഷ വിധിച്ച് കുവൈത്ത് ക്രിമിനല്‍ കോടതി.
സഹകരണ സൊസൈറ്റിയിൽ നിന്ന് കുവൈത്തി ഉദ്യോഗസ്ഥന്റെ അക്കൗണ്ടിലേക്ക് അബദ്ധത്തിൽ തുക ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. 4300 ദിനാറാണ് ഇയാളുടെ അക്കൗണ്ടിലേക്കു അനധികൃതമായി എത്തിയത്. എന്നാല്‍ അബദ്ധമാണെന്ന് തിരിച്ചറിഞ്ഞിട്ടും പണം തിരികെ നല്‍കാതെ വന്നതോടെയാണ് ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിച്ചത്. തടവുശിക്ഷക്ക് പുറമെ 8600 ദിനാർ പിഴയായി ഈടാക്കാനാണ് കോടതി ഉത്തരവിട്ടത്. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടാനും ഉത്തരവുണ്ട്.
Read Also - നാലുവർഷമായി നറുക്കെടുപ്പിൽ പങ്കെടുക്കുന്നു, ഇക്കുറി ഭാഗ്യം തുണച്ചു; ഒറ്റ ടിക്കറ്റ്, കയ്യിലെത്തിയത് കോടികൾ
കുവൈത്തില്‍ കടയില്‍ റെയ്ഡ്; 3000 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമിയ പ്രദേശത്തെ ഒരു കടയില്‍ നിന്ന് 3,000 വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു. വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
ഹവല്ലി ഗവർണറേറ്റിലെ പരിശോധനാ സംഘങ്ങൾ ഒരു വാണിജ്യ കേന്ദ്രത്തിൽ പരിശോധന നടത്തിയെന്ന് വാണിജ്യ നിയന്ത്രണ വകുപ്പ് ഡയറക്ടർ ഫൈസൽ അൽ അൻസാരി പറഞ്ഞു. വ്യാജ അന്താരാഷ്ട്ര ബ്രാൻഡുകളുള്ള സ്പോർട്സ് സാധനങ്ങളും വസ്ത്രങ്ങളും വിൽക്കുന്ന സ്റ്റോറിലാണ് പരിശോധന നടത്തിയത്. ഉടൻ തന്നെ സ്റ്റോർ അടച്ചുപൂട്ടുകയും ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുകയും കട ഉടമയെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.
നിയമപരമായ നടപടികള്‍ ഒഴിവാക്കാൻ കട ഉടമകൾ ചട്ടങ്ങളും നിയമങ്ങളും പാലിക്കണമെന്ന് അൽ അൻസാരി ആവശ്യപ്പെട്ടു. എല്ലാ ഗവർണറേറ്റുകളിലും വാണിജ്യ കേന്ദ്രങ്ങളിലും സെൻട്രൽ മാർക്കറ്റുകളിലും പരിശോധന സംഘങ്ങൾ കർശനമായ പരിശോധനകള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം