ഖോർഫക്കാൻ നഗരത്തിന്റെ ഭാഗമായ ജബൽ അൽ റബി പർവത മേഖലയിലാണ് സംഭവം നടന്നത്.
അബുദാബി: യുഎഇയില്‍ മലമുകളില്‍ വെച്ച് ഹൃദയാഘാതം സംഭവിച്ചയാളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തി. നാഷണല്‍ സെര്‍ച് ആന്‍ഡ് റെസ്ക്യൂ സെന്റര്‍, കിഴക്കന്‍ മേഖലയിലെ ഷാര്‍ജ സിവില്‍ ഡിഫന്‍സ് അതോറിറ്റിയുമായും ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യോമ വിഭാഗവുമായും സഹകരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഖോർഫക്കാൻ നഗരത്തിന്റെ ഭാഗമായ ജബൽ അൽ റബി പർവത മേഖലയിലാണ് സംഭവം നടന്നത്. നാഷനൽ സെർച് ആൻഡ് റസ്ക്യു സെന്റർ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
Read Also - ഉദ്യോഗാര്‍ത്ഥികളേ മികച്ച തൊഴിലവസരം; ഇന്ത്യന്‍ എംബസിയില്‍ ജോലി നേടാം, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂലൈ 12
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം