പ്രതി യുവതിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
കുവൈത്ത് സിറ്റി കുവൈത്തിൽ ഷോപ്പിങ് മാളിൽ യുവാവ് യുവതിയെ ആക്രമിച്ചു. അഹ്മദി ഗവര്‍ണറേറ്റിലെ ഷോപ്പിങ് മാളിലാണ് സംഭവം ഉണ്ടായത്. ആക്രമണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പൊലീസ് പ്രതിയെ പിടികൂടി.
ഇയാള്‍ യുവതിയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. യുവതിയെ ആക്രമിക്കുന്ന വീഡിയോ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ അഹ്മദി ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ പിടികൂടിയതായും ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആക്രമണത്തിനിരയായ യുവതിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി വിട്ടതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
undefined
Read Also - കുവൈത്തിൽ ട്രാഫിക് പരിശോധന; ഒരാഴ്ചക്കിടെ 48,563 നിയമലംഘനങ്ങൾ കണ്ടെത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം