വിവാഹ ശേഷം താമസിക്കാന്‍ വീട് പണിയാനെന്ന വ്യാജേന കാമുകിയില്‍ നിന്ന് വന്‍തുക വാങ്ങി ചതിച്ചു; കേസ് കോടതിയില്‍

By Web Team  |  First Published Nov 8, 2022, 12:44 PM IST

യുവാവുമായി അടുപ്പത്തിലായിരുന്നെന്നും വിവാഹ ശേഷം താമസിക്കാനുള്ള വീട് പണിയുന്നതിനായി പണം കടം വാങ്ങിയെന്നും വ്യക്തമാക്കിയാണ് യുവതി കേസ് ഫയല്‍ ചെയ്തത്. പണം ബാങ്ക് വഴിയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്.


അബുദാബി: യുഎഇയില്‍ കാമുകിയില്‍ നിന്ന് വാങ്ങിയ പണം തിരികെ നല്‍കാന്‍ യുവാവിനോട് കോടതി. വിവാഹ വാഗ്ദാനം നല്‍കിയാണ് യുവതിയില്‍ നിന്ന് ഇയാള്‍ 540,000 ദിര്‍ഹം വാങ്ങിയത്. എന്നാല്‍ ഈ പണം തിരികെ നല്‍കിയിരുന്നില്ല. 

വിവാഹ ശേഷം താമസിക്കാനുള്ള വീട് പണിയുന്നതിനെന്ന വ്യാജേനയാണ് ഇയാള്‍ യുവതിയില്‍ നിന്ന് പണം വാങ്ങിയത്. എന്നാല്‍ വീട് പണിതില്ല. തന്‍റെ ആഢംബര കാര്‍ വില്‍പ്പന നടത്തി കിട്ടിയ പണം യുവാവിന് നല്‍കിയെന്നും ഇയാള്‍ 540,000 ദിര്‍ഹം തിരികെ നല്‍കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അറബ് യുവതി കോടതിയെ സമീപിച്ചത്. 

Latest Videos

തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായി 100,000 ദിര്‍ഹം വേണമെന്നും യുവതി ആവശ്യപ്പെട്ടതായി കോടതി രേഖകളില്‍ പറയുന്നു. യുവാവുമായി അടുപ്പത്തിലായിരുന്നെന്നും വിവാഹ ശേഷം താമസിക്കാനുള്ള വീട് പണിയുന്നതിനായി പണം കടം വാങ്ങിയെന്നും വ്യക്തമാക്കിയാണ് യുവതി കേസ് ഫയല്‍ ചെയ്തത്. പണം ബാങ്ക് വഴിയാണ് ട്രാന്‍സ്ഫര്‍ ചെയ്തത്. തന്‍റെ കൈവശമുണ്ടായിരുന്ന ആഢംബര കാര്‍ വിറ്റെന്നും ഇതിന്‍റെ പണം യുവാവ് തിരികെ നല്‍കിയില്ലെന്നും യുവതി വ്യക്തമാക്കി.

എന്നാല്‍ എല്ലാ ആരോപണങ്ങളും നിഷേധിച്ച യുവാവ്, കേസ് തള്ളിക്കളയണമെന്നും ആവശ്യപ്പെട്ടു. വിദഗ്ധര്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ കാര്‍ 360,000 ദിര്‍ഹത്തിന് വില്‍പ്പന നടത്തിയതായും ഈ പണം യുവാവ് ഇവര്‍ക്ക് നല്‍കിയിട്ടില്ലെന്നും കണ്ടെത്തി. തുടരന്വേഷണത്തില്‍ യുവതിയില്‍ നിന്ന് ഇയാള്‍ 180,260 ദിര്‍ഹം സ്വീകരിച്ചതിന്‍റെ ബാങ്ക് ട്രാന്‍സ്ഫര്‍ രേഖകള്‍ ഉള്‍പ്പെടെ കണ്ടെത്തി.

Read More -  പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പ്രവാസിയുടെ ഒന്നര ലക്ഷം രൂപ കൊള്ളയടിച്ചു

തെളിവുകള്‍ പരിഗണിച്ച അല്‍ ഐന്‍ പ്രാഥമിക കോടതി ഇരുഭാഗത്തിന്‍റെയും വാദം കേട്ട ശേഷം 540,000 ദിര്‍ഹം യുവാവ് യുവതിക്ക് നല്‍കണമെന്നും ഇതിന് പുറമെ ഉണ്ടായ നഷ്ടങ്ങള്‍ പരിഹാരമായി 40,000 കൂടി നല്‍കണമെന്നും ഉത്തരവിടുകയായിരുന്നു. യുവതിക്ക് നിയമ നടപടികള്‍ക്ക് ചെലവായ തുകയും ഇയാള്‍ നല്‍കണമെന്ന് കോടതി കൂട്ടിച്ചേര്‍ത്തു. 

Read More -  യുഎഇയില്‍ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടുപോകാത്തവര്‍ക്കുള്ള ഫൈനുകളില്‍ മാറ്റം വരുത്തി

click me!