കുവൈത്തില്‍ ലഹരിമരുന്നുമായി യുവാവ് അറസ്റ്റില്‍

By Web Team  |  First Published Jun 2, 2024, 4:08 PM IST

ലഹരി പദാര്‍ത്ഥങ്ങളും തോക്കും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.


കുവൈത്ത് സിറ്റി: കുവൈത്തില്‍ ലഹരി പദാര്‍ത്ഥങ്ങള്‍ കൈവശം സൂക്ഷിച്ച യുവാവ് അറസ്റ്റില്‍. ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റ് ആണ് ഇയാളെ പിടികൂടിയത്. 

ലഹരി പദാര്‍ത്ഥങ്ങളും തോക്കും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ നേരത്തെ തന്നെ മറ്റൊരു അറസ്റ്റ് വാറന്‍റ് നിലവിലുണ്ടായിരുന്നു. ഇതിനിടെയാണ് ലഹരിമരുന്നുമായി പിടിയിലായത്. പ്രതിയെയും പിടിച്ചെടുത്ത ലഹരി പദാര്‍ത്ഥങ്ങളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി. 

Latest Videos

Read Also -  ട്രാഫിക് പിഴത്തുകയിൽ 50 ശതമാനം ഇളവ്; ഇന്ന് മുതല്‍ പ്രാബല്യത്തില്‍, അറിയിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

അതേസമയം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുവൈത്തില്‍ വന്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തി അധികൃതര്‍. കടല്‍ മാര്‍ഗം രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 100 കിലോഗ്രാ ഹാഷിഷ് ആണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ പിടിച്ചെടുത്തത്.

വിപണിയില്‍ വന്‍ തുക വില വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. രാജ്യത്തിന് അകത്ത് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് കടത്തിയത്. ലഹരി മരുന്ന് കടത്തുമായി ബന്ധപ്പെട്ട ഒരു സ്വദേശി പൗരനെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കടത്ത് തടയുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍റെ ശ്രമങ്ങളുടെ ഭാഗമാണ് നടപടി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!