ഇവര്‍ താമസിച്ചിരുന്ന വീടിനാണ് ജോസ്മാന്‍ തീകൊളുത്തിയത്.
ഡബ്ലിൻ: അയര്‍ലന്‍ഡില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി പിടിയില്‍. ജോസ്മാന്‍ ശശി പുഴക്കേപറമ്പിലാണ് അറസ്റ്റിലായത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിമിലെ ഓക്ട്രീ ഡ്രൈവില്‍ താമസിക്കുന്ന ജോസ്മാനെതിരെ കൊലപാതകത്തിനും ഗാര്‍ഹിക പീഡനത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
സെപ്തംബര്‍ 26ന് രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്. ഇരുവരും താമസിച്ചിരുന്ന വീടിന് ജോസ്മാന്‍ തീയിടുകയായിരുന്നു. യുവതിയുടെ ശരീരത്തില്‍ 25 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. പ്രതിയായ 29കാരന്‍ ജോസ്മാന്‍ കോളെറയ്ന്‍ മജിസ്ട്രേറ്റ്സ് കോടതിക്ക് മുമ്പില്‍ ഹാജരായി. എന്നാല്‍ ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കിയിട്ടില്ല. ജോസ്മാന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ ഒക്ടോബര്‍ 22ന് വിചാരണ തുടരും.
undefined
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം