നിര്‍മ്മാണത്തിലിരുന്ന വീടുകളില്‍ നിന്ന് ഇലക്ട്രിക് വയറുകള്‍ മോഷ്ടിച്ചു; പ്രവാസി യുവാവ് അറസ്റ്റില്‍

By Web Team  |  First Published Nov 5, 2022, 8:24 AM IST

ശക്തമായ അന്വേഷണത്തിനൊടുവില്‍ 32കാരനായ പ്രതിയെ പിടികൂടുകയായിരുന്നു. ഏഷ്യക്കാരനാണ് ഇയാള്‍.


മനാമ: ബഹ്റൈനില്‍ ഇലക്ട്രിക്കല്‍ വയറുകളും നിര്‍മ്മാണ സാമഗ്രികളും മോഷ്ടിച്ച പ്രവാസി അറസ്റ്റില്‍. നിര്‍മ്മാണത്തിലിരിക്കുന്ന വീടുകളിലാണ് മോഷണം നടന്നത്. വടക്കന്‍ ഗവര്‍ണറേറ്റിലാണ് സംഭവം.

ശക്തമായ അന്വേഷണത്തിനൊടുവില്‍ 32കാരനായ പ്രതിയെ പിടികൂടുകയായിരുന്നു. ഏഷ്യക്കാരനാണ് ഇയാള്‍. മോഷണം സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരുന്നെന്നും നിയമ നടപടികള്‍ സ്വീകരിച്ചതായും വടക്കന്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. കഴിഞ്ഞ ആഴ്ച മുഹറഖിലും സമാന രീതിയില്‍ കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈസ്റ്റ് ഹിദ്ദിലെ നിര്‍മ്മാണം പുരോഗമിക്കുന്ന വീടുകളില്‍ നിന്ന് ഇലക്ട്രിക് വയറുകളും കെട്ടിട നിര്‍മ്മാണ സാമഗ്രികളും മോഷ്ടിച്ച അഞ്ച് ഏഷ്യക്കാര്‍ പിടിയിലായിരുന്നു. 

Latest Videos

Read More - റോഡിലെ തര്‍ക്കത്തിനൊടുവില്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടു; യുഎഇയില്‍ കാര്‍ ഡ്രൈവര്‍ക്ക് ശിക്ഷ

ബഹ്റൈനില്‍ വീടിന് തീപിടിച്ച് ഒരു മരണം

മനാമ: ബഹ്റൈനിലെ ഒരു വീട്ടില്‍ തീപിടിത്തം. ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇസാ ടൌണിലായിരുന്നു അപകടം. വീട്ടിലെ ഒരു ഇലക്ട്രിക് ഉപകരണത്തില്‍ നിന്നാണ് തീപിടിച്ചതെന്നും ഉപകരണത്തിന്റെ തകരാറാണ് അപകട കാരണമായതെന്നും ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു.

Read More - സൗദിക്കും ബഹ്റൈനും ഇടയിലെ കിങ് ഫഹദ് കോസ്‍വേയില്‍ കുടുങ്ങിയത് ആയിരക്കണക്കിന് വാഹനങ്ങള്‍

തീപിടുത്തത്തെ തുടര്‍ന്ന് വീടിനുള്ളില്‍ പുക നിറഞ്ഞു. പുക ശ്വസിച്ചാണ് ഒരാള്‍ മരിച്ചത്. അവശ നിലയിലായിരുന്ന അഞ്ച് പേരെ സിവില്‍ സിവില്‍ ഡിഫന്‍സിന് അഗ്നിശമന സേനാ ഉദ്യോഗസ്ഥര്‍ പുറത്തെത്തിച്ചു. ഇവരെ നാഷണല്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. വീടിന് വയറിങ് സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും തെറ്റായ രീതിയിലാണ് വയറിങ് ചെയ്തിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. സഹായം തേടി സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് സെന്ററില്‍ ഫോണ്‍ കോള്‍ ലഭിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയെന്നും അധികൃതര്‍ പറഞ്ഞു.

click me!