കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് ഇയാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ വഴിയാണ് പരസ്യം നല്‍കിയത്.
(പ്രതീകാത്മക ചിത്രം)
മനാമ: കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ 56കാരന്‍ പിടിയില്‍. ബഹ്റൈനിലാണ് സംഭവം. മുഹറഖ് ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റാണ് ഇയാളെ പിടികൂടിയത്.
കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ ലഭ്യമാക്കുമെന്ന് ഇയാള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‍ഫോമുകള്‍ വഴിയാണ് പരസ്യം നല്‍കിയത്. പലരിൽ നിന്നും ഇയാള്‍ ഇത്തരത്തില്‍ പണം വാങ്ങുകയും ചെയ്തു. സാധാരണ നിരക്കിന് ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം പിന്നീട് കാൻസൽ ചെയ്ത് റീഫണ്ട് ലഭിക്കുന്ന പണം കൈക്കലാക്കുകയായിരുന്നു.
Read Also - രണ്ട് തവണ പിഴ അടച്ചു, മൂന്നാമത് പിടിവീണു; സാധനങ്ങൾ വാങ്ങാനായി പോയപ്പോൾ പൊലീസ് പരിശോധന, മലയാളിയെ നാടുകടത്തി
തട്ടിപ്പിനെ കുറിച്ച് വിവരം ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ലൈസന്‍സ് ഉള്ള ട്രാവല്‍ ഏജന്‍സികള്‍ വഴി മാത്രമേ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവൂ എന്നും അപരിചിതരായ വ്യക്തികളുമായി ഇത്തരം ഇടപാടുകള്‍ നടത്തരുതെന്നും മുഹറഖ് ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം