മലയാളി യുവാവിനെ കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. 2017 മുതല്‍ കാനഡയില്‍ താമസിച്ച് വരികയായിരുന്നു.
നയാഗ്ര ഫോൾസ്: മലയാളി യുവാവിനെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുട്ടുചിറ സ്വദേശി അരുൺ ഡാനിയേലിനെ(29)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
നയാഗ്രയ്ക്ക് അടുത്തുള്ള സെന്റ് കാതറൈൻസിലെ താമസസ്ഥലത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.
undefined
Read Also - പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
മുൻ സിഐബിസി ബാങ്ക് ഉദ്യോഗസ്ഥനാണ്. രാജ്യാന്തര വിദ്യാർഥിയായി 2017ലാണ് അരുൺ കാനഡയിലെത്തിയത്. സാർണിയ ലാംടൺ കോളജിലാണ് പഠിച്ചിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം