ദുബൈയിലേക്ക് പുതിയ ജോലിക്ക് ഓഫർ ലെറ്റർ ലഭിച്ച ദിവസം തന്നെ മരണം; മലയാളി യുവ എഞ്ചിനീയർ ഹൃദയാഘാതം മൂലം മരിച്ചു

By Web Team  |  First Published Dec 25, 2024, 1:36 PM IST

പുതിയ ​ജോലിക്കുള്ള ഓഫർ ലെറ്റർ കിട്ടിയ അതേ ദിവസം മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. 


ദോഹ: ഖത്തറില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം പള്ളിനട സ്വദേശിയായ യുവ എഞ്ചിനീയര്‍ റഈസ് നജീബ് (21) ആണ് മരണപ്പെട്ടത്. 

ഖത്തർ ഇസ്ലാമിക് ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന നജീബ് ഹനീഫയുടെയും ഖത്തർ എനർജിയിൽ ജോലി ചെയ്യുന്ന ഷഹീന നജീബിന്റെയും മകനാണ് റഈസ്. യുകെയിൽ നിന്നും എഞ്ചിനീയറിങ് ബിരുദം നേടിയ ശേഷം ഖത്തറിലെത്തിയ റഈസി​ന് ദുബൈയിൽ നിന്നും പുതിയ ​ജോലിക്കുള്ള ഓഫർ ലെറ്റർ കിട്ടിയ അതേ ദിവസം തന്നെയാണ് മരണം സംഭവിച്ചത്. 

Latest Videos

undefined

Read Also - പ്രവാസി മലയാളി ദുബൈയില്‍ നിര്യാതനായി

സഹോദരങ്ങൾ: ഫാഹിസ് നജീബ്, റൗദ നജീബ്. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രവർത്തകനാണ് റഈസിന്റെ പിതാവ് നജീബ് ഹനീഫ. പ്രവാസി വെൽഫെയർ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നസീർ ഹനീഫ പിതൃ സഹോദരനാണ്. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!