ഓസ്ട്രേലിയയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

By Web Desk  |  First Published Jan 7, 2025, 12:45 PM IST

കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മലയാളി യുവാവ് മരിച്ചത്. 


പെര്‍ത്ത്: ഓസ്ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) ആണ് മരിച്ചത്. 

ഡിസംബര്‍ 22ന് രാത്രിയില്‍ ആഷിലിന്‍റെ വീടിന് സമീപമാണ് അപകടം ഉണ്ടായത്. മാതാപിതാക്കളും സഹോദരനും അവധിക്ക് കേരളത്തിലെത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ആഷിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: റോയൽ തോമസ്. അമ്മ: ഷീബ സ്റ്റീഫൻ. സഹോദരൻ: ഐൻസ് റോയൽ. പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണു റോയൽ.  

Latest Videos

Read Also -  ദീർഘകാലമായി പ്രവാസിയായിരുന്ന കെഎംസിസി നേതാവ് സൗദിയിൽ നിര്യാതനായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!