സന്ദർശന വിസയിലെത്തിയ മലയാളി സ്ത്രീ സൗദിയിൽ മരിച്ചു

By Web Team  |  First Published Aug 22, 2024, 3:40 PM IST

മൃതദേഹം ഖുലൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.


റിയാദ്: സന്ദർശന വിസയിലെത്തിയ മലയാളി വനിത സൗദി പടിഞ്ഞാറൻ പ്രവിശ്യയിൽ ജിദ്ദക്ക് സമീപം ഖുലൈസിൽ നിര്യാതയായി. മലപ്പുറം തിരൂര്‍ സ്വദേശിനി റംലാബി തുവ്വക്കാട് (48) ആണ് മരിച്ചത്. 

ഭര്‍ത്താവ്: അബ്ദു നിരപ്പില്‍, മക്കള്‍: അന്‍സീറ, സഫ. മൃതദേഹം ഖുലൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കെ.എം.സി.സി ഖുലൈസ് പ്രവർത്തകർ രംഗത്തുണ്ട്.

Latest Videos

undefined

Read Also - ടിക്കറ്റ് നിരക്ക് ഉയരുന്നതിനിടെ വീണ്ടും തിരിച്ചടി; ബാഗേജിന്‍റെ ഭാരം വെട്ടിച്ചുരുക്കി എയർ ഇന്ത്യ എക്സ്‍പ്രസ്

വീട്ടിലേക്ക് ഫോൺ വിളിക്കുന്നതിനിടെ കുഴഞ്ഞുവീണു; ആശുപത്രിയിലെത്തിച്ചപ്പോഴേക്കും പ്രവാസി മലയാളി മരിച്ചു

റിയാദ്: വീട്ടിലേക്ക് ഫോൺ ചെയ്തുകൊണ്ടിരിക്കെ കുഴഞ്ഞുവീണ മലയാളി മരിച്ചു. റിയാദിൽ 20 വർഷമായി പ്രവാസിയായ കോട്ടയം സംക്രാന്തി സ്വദേശി സജി മൻസിലിൽ അസീം സിദ്ധീഖ് (48) ആണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനാണ്. വർഷങ്ങളായി റിയാദിൽ കുടുംബസമേതം കഴിഞ്ഞുവരികയായിരുന്നു. 

രണ്ട് മാസം മുമ്പാണ് കുടുംബത്തോടൊപ്പം അവധിക്ക് നാട്ടിൽ പോയി വന്നത്. വെള്ളിയാഴ്ച പുലർച്ചെ വീട്ടിലേക്ക് ഫോൺ ചെയ്ത് പിതാവിനോട് സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മുഅ്മിന, മക്കൾ: അയിഷ, ആലിയ, ആമിന, ആദിൽ, അബ്രാർ. പിതാവ്: സിദ്ധീഖ്. സഹോദരനടക്കം നിരവധി ബന്ധുക്കൾ റിയാദിലുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച് കോട്ടയം സംക്രാന്തിയിലുള്ള ജുമാ മസ്ജിദ് ഖഖർസ്ഥാനിൽ ഖബറടക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!