കഴിഞ്ഞ മാസം 28ന് അടിമാലി അഖ്‌സ ഉംറ സർവീസിന് കീഴിൽ എത്തിയതായിരുന്നു ഇവർ ഉൾപ്പെട്ട സംഘം.
റിയാദ്: ഉംറ കഴിഞ്ഞ തിരിച്ചുപോകുന്നതിനിടെ ജിദ്ദ വിമാനതാവളത്തിൽ മലയാളി വനിത കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി അടിമാലി മുതുവാൻകുടി അറക്കൽ വീട്ടിൽ മീരാൻ മുഹമ്മദിന്റെ ഭാര്യ ഹലീമ(65)യാണ് മരിച്ചത്. കഴിഞ്ഞ മാസം 28ന് അടിമാലി അഖ്‌സ ഉംറ സർവീസിന് കീഴിൽ എത്തിയതായിരുന്നു ഇവർ ഉൾപ്പെട്ട സംഘം.
തിങ്കളാഴ്ച മദീനയിൽ നിന്ന് ജിദ്ദയിൽനിന്ന് കൊച്ചി വിമാനത്താവളം വഴി നാട്ടിലേക്ക് പോകുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽവെച്ച് അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. വിമാനത്താവളത്തിൽ വെച്ചുതന്നെ മരണം സംഭവിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
Read also: നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി
പ്രവാസി മലയാളി യുവാവ് നാട്ടില്‍ നിര്യാതനായി
റിയാദ്: സൗദി അറേബ്യയിലെ ജുബൈലില്‍ ജോലി ചെയ്‍തിരുന്ന പ്രവാസി യുവാവ് നാട്ടില്‍ നിര്യാതനായി. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന മൂവാറ്റുപുഴ പായിപ്ര മേക്കാലില്‍ മൈതീന്‍ (37) ആണ് മരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ശാരീരിക അസ്വാസ്ഥ്യം കാരണം നാട്ടില്‍ പോയി പരിശോധന നടത്തിയപ്പോള്‍ അര്‍ബുദ രോഗം സ്ഥിരീകരിച്ചിരുന്നു.
ഭാര്യ ഫസീല ജുബൈലിലെ കിംസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‍സായിരുന്നു. നാലും ഏഴും വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്. ആശ്രയ മൂവാറ്റുപുഴ പ്രവാസി സംഘം ദമ്മാം അംഗമായിരുന്നു മൈതീന്‍. നിര്യാണത്തില്‍ ആശ്രയ പ്രസിഡന്റ് അഷ്‍റഫ് മൂവാറ്റുപുഴ അനുശോചിച്ചു.