മലയാളി യുവതിയെ സ്കോട്ട്‍ലൻഡിൽ കാണാതായിട്ട് 10 ദിവസത്തിലേറെ; കണ്ടെത്താൻ സഹായം അഭ്യർഥിച്ച് പൊലീസ്

By Web Team  |  First Published Dec 17, 2024, 1:41 PM IST

കാണാതായിട്ട് പത്തി ദിവസത്തിലധികമായി. തെരച്ചില്‍ തുടരുന്നതിനിടെ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് പൊലീസ്. 


എഡിൻബറോ: സ്കോട്‍ലന്‍ഡില്‍ മലയാളി യുവതിയെ കാണാതായി. എഡിന്‍ബറോയിലെ സൗത്ത് ഗൈല്‍ ഏരിയയില്‍ നിന്നാണ് സാന്ദ്ര സാജു എന്ന 22കാരിയെ കാണാതായത്. സാന്ദ്രയെ കാണാതായിട്ട് 10 ദിവസത്തിലേറെയായി.

സാന്ദ്രയെ കണ്ടെത്താന്‍ എഡിന്‍ബറോ പൊലീസ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തി. ഈ മാസം 6ന് രാത്രി 8.30ന് ലിവിങ്സ്റ്റണിലെ ബേൺവെൽ ഏരിയയിലാണ് സാന്ദ്രയെ അവസാനമായി കണ്ടത്. അഞ്ച് അടി ആറിഞ്ച് ഉയരവും മെലിഞ്ഞ ശരീരവുമുള്ള സാന്ദ്ര കാണാതാകുമ്പോള്‍ കറുത്ത ജാക്കറ്റാണ് ധരിച്ചിരുന്നത്. ഷോര്‍ട് ഹെയര്‍സ്റ്റൈലാണ്. സാന്ദ്രയെ കണ്ടെത്തിയെന്ന് സംശയിക്കുന്നവരോ, ഇത് സംബന്ധിച്ച് വിവരങ്ങൾ അറിയാവുന്നവരോ കേസ് നമ്പർ 3390 ഉദ്ധരിച്ച് 101 ൽ സ്കോട്ട്ലൻഡ് പൊലീസുമായി ബന്ധപ്പെടണമെന്ന് കോർസ്റ്റോർഫിൻ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജോർജ് നിസ്ബെറ്റ് അറിയിച്ചു. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!