പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്നായിരുന്നു മരണം. സ്വാഭാവിക പ്രസവമായിരുന്നു.
മനാമ: മലയാളി യുവതി ബഹ്റൈനില്‍ മരിച്ചു. കോഴിക്കോട് മുക്കാളി ചോമ്പാല കുഴിച്ചാലില്‍ സുബീഷ് കെ സിയുടെ ഭാര്യ ജിന്‍സി (34) ആണ് മരിച്ചത്. പ്രസവവുമായി ബന്ധപ്പെട്ട് സല്‍മാനിയ ആശുപത്രിയിലായിരുന്നു.
പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിനെ തുടര്‍ന്നായിരുന്നു മരണം. സ്വാഭാവിക പ്രസവമായിരുന്നു. അഞ്ചു വര്‍ഷം മുമ്പാണ് ജിന്‍സി ഫാമിലി വിസയില്‍ ബഹ്റൈനിലെത്തിയത്. ഭര്‍ത്താവ് സുബീഷ് അല്‍ അറബി ഇന്‍റര്‍നാഷണല്‍ ഡെക്കറേഷന്‍സ് ജീവനക്കാരനാണ്. 15 വര്‍ഷമായി ബഹ്റൈനിലുണ്ട്.
Read Also - യാത്രാ ദുരിതത്തിന് പരിഹാരം; എയര്‍ അറേബ്യ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു
ടൂറിസ്റ്റ് വിസയിൽ ദിവസങ്ങൾക്കുള്ളിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
റിയാദ്: ടൂറിസ്റ്റ് വിസയിൽ റിയാദിലെത്തി ദിവസങ്ങൾക്കുള്ളിൽ മരിച്ച പാലക്കാട് മണ്ണാർക്കാട് കരിമ്പുഴ കോട്ടപ്പുറം പന്തപ്പൂലാക്കിൽ തെരുവ് വീട്ടിൽ രാമസ്വാമിയുടെ (55) മൃതദേഹം നാട്ടിലെത്തിച്ചു. റിയാദിൽനിന്ന് ഫ്ലൈനാസ് വിമാനത്തിൽ ചൊവ്വാഴ്ച കോഴിക്കോട് വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി രാവിലെ 11 ഓടെ തിരുവില്ലാമല ഐവർ മഠത്തിൽ സംസ്കരിച്ചു.
30 വർഷത്തോളമായി സൗദിയിൽ ജോലി ചെയ്ത രാമസ്വാമി പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം ടൂറിസ്റ്റ് വിസയിൽ തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിലാണ് മരണം സംഭവിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് റിയാദ് മലസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: മുരുഗൻ, മാതാവ്: പളനി അമ്മ. ഭാര്യ: ഷീബ, മക്കൾ: അമൽ കൃഷ്ണ, ഐശ്വര്യ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനം റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരിെൻറ നേതൃത്വത്തിലാണ് പൂർത്തീകരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...