ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി ഒമാനില്‍ മരിച്ചു

By Web Team  |  First Published May 31, 2024, 6:08 PM IST

കുരിയച്ചിറ യൂനിറ്റി റസിഡൻസിൽ താമസിക്കുന്ന ചാലക്കൽ വീട്ടിൽ ലില്ലി കുട്ടി (66) ആണ് മസ്കത്തിൽ മരിച്ചത്.


മസ്കത്ത്: ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂർ സ്വദേശിനി ഒമാനിൽ മരിച്ചു. കുരിയച്ചിറ യൂനിറ്റി റസിഡൻസിൽ താമസിക്കുന്ന ചാലക്കൽ വീട്ടിൽ ലില്ലി കുട്ടി (66) ആണ് മസ്കത്തിൽ മരിച്ചത്. പിതാവ്: ചാലക്കൽ ഡേവിഡ് ജോസഫ്. മാതാവ്: ഏലിയാമ്മ. ഭർത്താവ്: ജോർജ് പോൾ. മകൾ: ടിയ ജോർജ്. 

മസ്കത്ത് ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ആക്‌സിഡന്‍റ്സ് ആൻഡ് ഡിമൈസസ് ഒമാന്‍റെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് വെള്ളിയാഴ്ച കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ശനിയാഴ്ച രാവിലെ 10 മുതൽ 12 വരെ തൃശൂർ നെല്ലിക്കുന്നിലുള്ള സിയോൺ ബ്രെത്റൻ ചർച്ചിൽ പൊതുദർശനത്തിന് വെച്ചതിനുശേഷം പറവട്ടാനി ഈസ്റ്റ് ഫോർട്ട് ബ്രെത്റൻ ചർച്ച് സെമിത്തേരിയിൽ സംസ്കരിക്കും.

Latest Videos

Read Also -  ഒറ്റരാത്രിയില്‍ കോടീശ്വരന്‍; അപ്രതീക്ഷിത സമ്മാനം തേടിയെത്തി, ഗള്‍ഫില്‍ ഇന്ത്യക്കാരന് ലഭിച്ചത് വമ്പന്‍ തുക

പ്രവാസി സമൂഹിക പ്രവർത്തകൻ നാട്ടിൽ നിര്യാതനായി 

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ സമൂഹിക പ്രവർത്തകൻ നാട്ടിൽ നിര്യാതനായി.
ജുബൈലിലെ നവോദയ സാംസ്കാരിക വേദി സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കണ്ണൂർ താഴെ ചൊവ്വ സ്വദേശി പ്രേംരാജ് (64) ആണ് മരിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ ജുബൈലിൽ നിറഞ്ഞു നിന്ന പ്രേംരാജ് അസുഖബാധയെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം, രക്ഷാധികാരി, ജുബൈൽ വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ജുബൈലിലെ ഒരു കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തുവരികയായിരുന്നു. കൊവിഡ് കാലം വരെ കുടുംബസമേതം ജുബൈലിൽ മലയാളികൾക്കിടയിൽ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. ഇന്ത്യൻ സ്കൂൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ സജീവമായി ഇടപെടുകയും പൊതു, സാംസ്‌കാരിക വേദികളിൽ എല്ലാവർക്കും സുപരിചിതനുമായിരുന്ന പ്രേംരാജിന്റെ വിയോഗം ജുബൈൽ നിവാസികളെ ഏറെ സങ്കടത്തിലാഴ്ത്തി. കണ്ണൂർ ചേളാരി സ്വദേശിയായ പ്രേംരാജ് താഴെ ചൊവ്വ 'മാണിക്കര' വീട്ടിൽ ആയിരുന്നു ഇപ്പോൾ താമസം. ഭാര്യ - ടീന. മകൾ - പ്രിന്ന, മകൻ - പ്രസിൻ ജുബൈലിൽ ബിസിനസ് ചെയ്യുന്നു. മരുമകൾ - വിബിഷ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!