സന്ദർശന വിസയിലെത്തിയ മുൻ പ്രവാസി റിയാദില്‍ മരിച്ചു

By Web Team  |  First Published Nov 17, 2024, 11:10 AM IST

ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. 


റിയാദ്: സന്ദർശന വിസയിൽ റിയാദിലെത്തിയ മുൻ പ്രവാസി മരിച്ചു. റിയാദ് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്ന കണ്ണൂർ പയ്യന്നൂര്‍ വെള്ളൂര്‍ സ്വദേശി മൂപ്പൻറകത്ത് അബ്ദുല്‍ അസീസ് (68) ആണ് മരിച്ചത്. 40 വര്‍ഷത്തോളം റിയാദിൽ ജോലി ചെയ്ത അബ്ദുൽ അസീസ് കുറച്ചുകാലം മുമ്പ് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയതായിരുന്നു. റിയാദിലുള്ള മക്കളുടെ അടുത്തേക്കാണ് ഏതാനും ദിവസം മുമ്പ് സന്ദര്‍ശന വിസയിൽ തിരിച്ചെത്തിയത്.

ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് മലസിലെ ഉബൈദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിൽ കഴിയവേയാണ് മരണം. ഭാര്യ: ബി.പി. താഹിറ, മക്കള്‍: അഫ്‌സല്‍ (റിയാദ്), തസ്‌ലീന (റിയാദ്), ഫാത്തിമ. മരുമകന്‍: ഹാശിര്‍ (റിയാദ്). മൃതദേഹം റിയാദ് എക്സിറ്റ് 15-ലെ അൽ രാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച ശേഷം നസീം ഹയ്യൂൽ സലാം മഖ്ബറയിൽ ഖബറടക്കി. കെ.എം.സി.സി കണ്ണൂർ ജില്ലാകമ്മിറ്റി നടപടികൾ പൂർത്തിയാക്കി.

Latest Videos

undefined

Read Also - എക്സിറ്റ് അടിക്കാൻ പോയപ്പോൾ 5 വർഷം മുമ്പുള്ള കേസ് തടസ്സമായി; ശരീരം തളർന്ന മലയാളിക്ക് തുണയായി കേളി പ്രവര്‍ത്തകർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!