സന്ദർശക വിസയിലെത്തിയ മലയാളി ഒമാനില്‍ മരിച്ചു

By Web Team  |  First Published Jul 14, 2024, 7:12 PM IST

തുടർ ചികിത്സക്കായി ജൂലൈ 14 ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെ ജൂലൈ 12 വെള്ളിയാഴ്ച അനേക് മരണപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു.


മസ്കറ്റ്: ഒമാനില്‍ മലയാളി മരിച്ചു. തൃശ്ശൂർ കോട്ടപ്പുറം നടുവിൽ പുരയ്ക്കൽ സേതുമാധവൻറെ മകൻ അനേക് (46) ആണ് ഹൃദയസ്തംഭനം മൂലം മസ്കറ്റിൽ നിര്യാതനായത്. ബിസിനസ് ആവശ്യാർത്ഥം സന്ദർശക വിസയിൽ മസ്കറ്റിൽ എത്തിയ അനേകിന് ഹൃദയസ്തംഭനം നേരിട്ടതിനെ തുടർന്ന് സുൽത്താൻ ഖാബൂസ്  ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തുടർ ചികിത്സക്കായി ജൂലൈ 14 ഞായറാഴ്ച നാട്ടിലേക്ക് കൊണ്ടുപോകാനിരിക്കെ ജൂലൈ 12 വെള്ളിയാഴ്ച അനേക് മരണപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. മാതാവ്: ഗീത. ഭാര്യ: നീതു. മകൾ: ഹൃതിക. സഹോദരൻ: ഗോപിനാഥ്.

Latest Videos

Read Also - ദുബൈയിൽ നിന്ന് പറന്ന വിമാനത്തിന് എമർജൻസി ലാൻഡിങ്; നിലത്തിറക്കിയത് കറാച്ചിയിൽ, മെഡിക്കൽ എമർജൻസിയെന്ന് വിശദീകരണം

  പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടില്‍ ഇപ്പോൾ താമസിക്കുന്ന കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂര്‍ ഭാരതീപുരം സ്വദേശി അനീഷ് അമീര്‍ കണ്ണ് (41) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത കാരണം ബത്ഹയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഭാര്യ: സുബീന. രണ്ട് മക്കളുണ്ട്. റിയാദ് അല്‍രാജ്ഹി മസ്ജിദില്‍ മയ്യിത്ത് നമസ്‌കാരത്തിന് ശേഷം നസീമിലെ ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കി. സാമൂഹിക പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുകാട്, കുഞ്ഞാപ്പു, അസ്ലഹ്, ഹാതിം എന്നിവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!