വിസിറ്റ് വിസയിലെത്തിയ മലയാളി ഒമാനില്‍ മരിച്ചു

By Web Team  |  First Published Jun 3, 2024, 5:38 PM IST

കഴിഞ്ഞ ദിവസമാണ് വിസിറ്റ് വിസയിൽ ഇദ്ദേഹം ഒമാനില്‍ എത്തിയത്.


നിസ്‌വ: മലയാളി ഒമാനില്‍ നിര്യാതനായി. തൃശൂർ പുന്നയൂർക്കുളം ചെമ്മണ്ണൂർ നെരിയമ്പുള്ളി വീട്ടിൽ മൊയ്തുട്ടി (66) ആണ്​ നിസ്‌വയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്​. 

കഴിഞ്ഞ ദിവസമാണ് വിസിറ്റ് വിസയിൽ ഇദ്ദേഹം ഒമാനില്‍ എത്തിയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ്​: ഏനു. മാതാവ്: ഖദീജ കാഞ്ഞിരക്കടവത്ത്. ഭാര്യ: ഉമ്മാച്ചു. മക്കൾ: നജ്മൽ, നൂറിയ, നൗഫിയ, നസ്‌ബ. മൃതദേഹം നിസ്‌വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Latest Videos

Read Also - ബലിപെരുന്നാള്‍; ഒമാനിൽ തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കാന്‍ സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!