അസുഖത്തെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ മൂന്ന് മാസമായി വെൻറിലേറ്ററിലായിരുന്നു.
റിയാദ്: മൂന്നുമാസമായി ജിദ്ദയിലെ ആശുപത്രിയിൽ വെൻറിലേറ്ററിലായിരുന്ന മലയാളി ഉംറ തീർഥാടക മരിച്ചു. മലപ്പുറം നിലമ്പൂർ എടക്കര നരേക്കാവ് പുളിക്കൽ മുഹമ്മദിന്‍റെ മകളും അമരമ്പലം കൂറ്റമ്പാറ സ്വദേശി പുതിയറ ശരീഫിന്‍റെ ഭാര്യയുമായ ഹസീന ശരീഫ് (35) ആണ് മരിച്ചത്.
അസുഖത്തെ തുടർന്ന് ജിദ്ദ കിങ് ഫഹദ് ആശുപത്രിയിൽ മൂന്ന് മാസമായി വെൻറിലേറ്ററിലായിരുന്നു. മക്കൾ: മുഹമ്മദ് ഷാബിൽ, മുഹമ്മദ് ഷൈഹാൻ. മൃതദേഹം നാട്ടിൽ കൊണ്ടുപോകാനും മറ്റു നടപടിക്രമങ്ങൾക്കുമായി ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്.
Read Also - മലയാളി ഹജ്ജ് തീർഥാടക മക്കയിലെ ആശുപത്രിയിൽ മരിച്ചു
ഹജ്ജ് കർമങ്ങൾക്കിടെ മലയാളി തീർഥാടകൻ മക്കയിൽ കുഴഞ്ഞുവീണ് മരിച്ചു
റിയാദ്: കർമങ്ങൾക്കിടെ കുഴഞ്ഞുവീണ് മലയാളി ഹാജി മരിച്ചു. ഹജ്ജ് പൂർത്തിയാക്കി ഇന്ന് (ശനിയാഴ്ച) മദീനയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എറണാകുളം പെരുമ്പാവൂർ വെല്ലം കൊട്ടിലക്കുടിയിലെ ഹംസ കൊട്ടയിൽ അബൂബക്കർ (65) ആണ് മരിച്ചത്.
മക്കയിൽ നിന്ന് മടങ്ങുമ്പോൾ നിർവഹിക്കേണ്ട വിടവാങ്ങൽ ത്വവാഫിനിടെ കുഴഞ്ഞുവീണായിരുന്നു മരണം. മൃതദേഹം സാഹിർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റി വളൻറിയർ വൈസ് ക്യാപ്റ്റൻ ഗഫൂർ പുന്നാട്ട് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം