റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചു; യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

By Web Team  |  First Published Nov 8, 2024, 4:10 PM IST

സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലത്ത് കൂടി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വാഹനം ഇടിച്ചത്. 


അബുദാബി: യുഎഇയില്‍ മലയാളി വിദ്യാര്‍ത്ഥി വാഹനമിടിച്ച് മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ചാണ് വിദ്യാര്‍ത്ഥി മരിച്ചത്. കണ്ണൂര്‍ പിലാത്തറ സ്വദേശിയും മോഡല്‍ പ്രൈവറ്റ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായി ഷാസില്‍ മഹ്മൂദ് (11) ആണ് വാഹനമിടിച്ച് മരിച്ചത്.

അബുദാബി മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ മിലേനിയം ആശുപത്രിക്ക് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വീടിന് സമീപമുള്ള ബസ് സ്റ്റോപ്പില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകാനായി സീബ്രാ ക്രോസിങ് ഇല്ലാത്ത സ്ഥലത്ത് കൂടി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് വാഹനമിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഷാസില്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 

Latest Videos

undefined

Read Also - ഉമ്മ വന്നത് അറിഞ്ഞപ്പോൾ രക്തസമ്മർദ്ദം കൂടി, ജയിൽ യൂണിഫോമിൽ എന്നെ കണ്ടിട്ടില്ല; മനസ്സ് അനുവദിച്ചില്ലെന്ന് റഹീം

അബുദാബി ഡിഫൻസിൽ ഉദ്യോഗസ്ഥനായ എം.പി.ഫസലുറഹ്മാന്റെയും എമിറേറ്റ്സ് ഫ്യൂച്ചർ ഇന്റർനാഷനൽ അക്കാദമി അധ്യാപിക പി.ആയിഷയുടെയും മകനാണ്. സഹോദരൻ: റിഹാം. രാത്രിയും പകലും എത്ര തിരക്കുണ്ടെങ്കിലും സീബ്രാ ക്രോസിലൂടെ മാത്രമേ റോഡ് മുറിച്ചു കടക്കാവൂ എന്ന് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 200 മുതൽ 400 ദിർഹം വരെ പിഴ ചുമത്തും. സീബ്രാ ക്രോസിൽ കാൽനട യാത്രക്കാർക്ക് മുൻഗണന നൽകാത്ത ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമാണ് ശിക്ഷ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!