കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ അല്‍ ജഹ്റ - 2 ആശുപത്രിയില്‍ നഴ്‍സായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ മലയാളി നഴ്സ് നിര്യാതയായി. എറണാകുളം പോത്താനിക്കാട് എടപ്പാട്ട് ലിസി ബൈജു (54) ആണ് മരിച്ചത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലെ അല്‍ ജഹ്റ - 2 ആശുപത്രിയില്‍ നഴ്‍സായിരുന്നു. രണ്ട് മാസം മുമ്പാണ് ചികിത്സക്കായി നാട്ടിലേക്ക് പോയത്. ഭര്‍ത്താവ് - പരേതനായ ബൈജു വര്‍ഗീസ്. മക്കള്‍ - ജീവ, ജിത്തു, സംസ്‍കാരം പിന്നീട് നടക്കും.
Read also: ഒരേ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ രണ്ട് വനിതാ തീർത്ഥാടകർ ജിദ്ദയിൽ നിര്യാതരായി
മലയാളി യുവാവിനെ യുഎഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ദുബൈ: മലയാളി യുവാവിനെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് പന്നിവെട്ടുംചാലില്‍ അബ്‍ദുല്‍ സലീമിന്റെയും സുഹറയുടെയും മകന്‍ ഫവാസ് (23) ആണ് മരിച്ചത്.
ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിന് സമീപത്തെ റോഡരികില്‍ വാഹനത്തിന് അരികെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാത്രി വൈകിയും താമസ സ്ഥലത്ത് ഫവാസ് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഒപ്പം താമസിച്ചിരുന്ന സുഹൃത്തുക്കള്‍ പരാതി നല്‍കിയിരുന്നു. മൃതദേഹം ദുബൈ പൊലീസ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read also: ഉംറ നിർവഹിച്ച് മടങ്ങുന്നതിനിടെ മലയാളി തീർത്ഥാടക എയർപോർട്ടിൽ കുഴഞ്ഞു വീണ് മരിച്ചു