മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും. ഡെന്ന ആൻറണിയാണ് ഏക സഹോദരി.
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി നഴ്സ് സൗദിയിൽ നിര്യാതയായി. മദീനയിലെ മുവസലാത്ത് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്റെയും ലീനയുടെയും മകൾ ഡെൽമ ദിലീപ് (26) ആണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചു. വൈകാതെ മരിച്ചു. മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച് സംസ്കരിക്കും. ഡെന്ന ആൻറണിയാണ് ഏക സഹോദരി. ഓണത്തിന് നാട്ടിൽ പോയ ഡെൽമ ഒരാഴ്ച മുമ്പാണ് അവധി കഴിഞ്ഞ് തിരിച്ചെത്തിയത്.