മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

By Web Team  |  First Published Sep 4, 2024, 1:22 PM IST

ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്സ് വകുപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു.


ഫുജൈറ: പ്രവാസി മലയാളി യുഎഇയില്‍ മരിച്ചു. മലപ്പുറം എടരിക്കോട് കുറുകയിലെ കാലൊടി മുഹമ്മദ് കുട്ടി-ചാലില്‍ സുലൈഖ ദമ്പതികളുടെ മകന്‍ സൈഫുദ്ദീന്‍ (37) ആണ് ഫുജൈറയില്‍ മരിച്ചത്.

ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്സ് വകുപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ശൈമ. മക്കൾ: ഷഹാൻ (7), ഷയാൻ(5), ഷെസിൻ (1). 

Latest Videos

undefined

Read Also -  സൗദി അറേബ്യയിൽ തൊഴിലവസരം; പ്രായപരിധി 55 വയസ്സ്, നിരവധി ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

യുഎഇയില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ദുബൈ: യുഎഇയിലെ അബുദാബിയില്‍ കാണാതായ മലയാളി യുവാവിനെ ദുബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കല്‍ പുരയിടത്തില്‍ ഡിക്‌സണ്‍ സെബാസ്റ്റ്യന്‍ (26) ആണ് മരിച്ചത്. ദുബൈയില്‍ പാലത്തില്‍ നിന്നു ചാടി മരിച്ചതാണെന്നാണ് വിവരം.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഡിക്‌സണെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. അബുദാബിയിലെ ഇലക്ട്രോണിക്‌സ് ഷോപ്പില്‍ വാച്ച് റിപ്പയറിങ് വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. 

youtubevideo

click me!