മലയാളി വ്യവസായി ദുബൈയില്‍ നിര്യാതനായി

By Web Team  |  First Published Nov 11, 2024, 3:29 PM IST

ഹൃദയാഘാതം മൂലമാണ് മരിച്ചത്. 


ദു​ബൈ: പ്രവാസി മലയാളി വ്യവസായി ദുബൈയിൽ മരിച്ചു. കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ർ സ്വ​ദേ​ശി കി​ഴ​ക്കോ​ട്ട് ക​ട​വ് സികെ കോ​ട്ടേ​ജി​ൽ സി.കെ.മുഹമ്മദ്  (53) ആണ് ദു​ബൈ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചത്. 

കോൺഗ്രസിന്റെ സജീവ പ്രവർത്തകനും നടുവണ്ണൂർ നാഷനൽ ബിൽഡേഴ്സ് സ്ഥാപകനും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമാണ്. പി​താ​വ്​: പ​രേ​ത​നാ​യ ചെ​ല്ല​ട്ടാ​ൻ ക​ണ്ടി അ​ബ്ദു​ല്ല. മാ​താ​വ്​: മ​റി​യം. റ​സീ​ന​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: അ​ഖി​ത ജു​സൈ​റ, ഡോ. ​റി​സ് വാ​ന, മു​ഹ്സി​ന (എംബിബിഎ​സ് വി​ദ്യാ​ർ​ഥി​നി, ജോ​ർ​ജി​യ), അ​ർ​ഫി​ൻ മു​ഹ​മ്മ​ദ് (വി​ദ്യാ​ർ​ഥി, സെ​ന്‍റ്​ മീ​രാ​സ് സ്കൂ​ൾ പേ​രാ​മ്പ്ര). മ​രു​മ​ക്ക​ൾ: മു​ഹ​മ്മ​ദ് റാ​ഫി (കു​റ്റ്യാ​ടി), ഡോ. ​അ​ജ്മ​ൽ (കാ​ളി​കാ​വ്).  

Latest Videos

undefined

Read Also - സ്വര്‍ണവില താഴേക്ക്; ദുബൈയിൽ രണ്ട് ദിർഹം കുറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!