ശാരീരികാസ്വാസ്ഥ്യം; ആശുപത്രിയിലായതോടെ കാണാൻ നാട്ടിൽ നിന്ന് കുടുംബം എത്തി, പക്ഷേ അറിഞ്ഞത് മരണ വിവരം

By Web Team  |  First Published Aug 12, 2024, 7:04 PM IST

സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. 


റിയാദ്: ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു. മലപ്പുറം പെരിന്തല്‍മണ്ണ ആനമങ്ങാട് സ്വദേശി തയ്ക്കോട്ടിൽ വീട്ടിൽ ഉമർ (64) ആണ് ആസ്റ്റർ സനദ് ആശുപത്രിയിൽ വെച്ച് ഹൃദയാഘാതം മൂലം മരിച്ചത്. ചെറിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

ഈ വിവരം അറിഞ്ഞ് നാട്ടിൽ നിന്നും ഭാര്യയും ഏകമകളും ഞായറാഴ്ച രാത്രിയിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ റിയാദിലെത്തി. അതിനുശേഷമാണ് അവർ മരണവിവരം അറിയുന്നത്. ഞായറാഴ്ച രാത്രി 10.42നാണ് മരിച്ചത്. അപ്പോൾ കുടുംബം റിയാദ് എയർപ്പോർട്ടിൽ എത്തിയതേയുണ്ടായിരുന്നുള്ളൂ. 

Latest Videos

undefined

Read Also -  നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി മലയാളിക്ക് വിമാനത്തില്‍ ഹൃദയാഘാതം; എമർജൻസി ലാന്‍ഡിങ്, ജീവൻ രക്ഷിക്കാനായില്ല

34 വർഷമായി റിയാദിൽ പ്രവാസിയായ ഉമർ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: മൊയ്തീൻ കുട്ടി, മാതാവ്: ഫാത്തിമ, ഭാര്യ: ഹലീമ, മകൾ: നദ ഫാത്തിമ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പൂർത്തീകരിക്കാൻ സഹോദരൻ അസ്‌ക്കർ അലിക്ക് സഹായമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ഭാരവാഹികളായ റഫീഖ് പുല്ലൂർ, റിയാസ് തിരൂർക്കാട്, റഫീഖ് ചെറുമുക്ക്, ഷെബീർ കളത്തിൽ, ബുഷീർ എന്നിവർ രംഗത്തുണ്ട്.

https://www.youtube.com/watch?v=Ko18SgceYX8

click me!