യുഎഇയിലെ മാന്‍പവര്‍ സപ്ലെ രംഗത്ത് ഒരു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ബി.സി.സി ഗ്രൂപ്പിന്റെ സി.ഇഒയായ അംജദിനും മര്‍ജാനയ്‍ക്കും ആഴ്‍ചകള്‍ക്ക് മുമ്പാണ് ആദ്യത്തെ കണ്‍മണി ജനിച്ചത്. ഐറ മാലിക എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്.
ദുബൈ: പ്രിയതമയുടെ ജന്മദിനത്തിന് 16 ലക്ഷം ദിര്‍ഹത്തിന്റെ (മൂന്നേകാല്‍ കോടിയോളം ഇന്ത്യന്‍ രൂപ) അഡംബര കാര്‍ സമ്മാനിച്ച് പ്രവാസി മലയാളി. ദുബൈയില്‍ വ്യവസായിയായ കണ്ണൂര്‍ സ്വദേശി അംജദ് സിതാരയാണ്, ഭാര്യ മര്‍ജാന അംജദിന്റെ ഇരുപത്തിനാലാം ജന്മദിനത്തില്‍ റോള്‍സ് റോയ്‍സ് റെയ്‍ത്ത് ബ്ലാക്ക് ബാഡ്‍ജ് കാര്‍ സമ്മാനിച്ചത്.
യുഎഇയിലെ മാന്‍പവര്‍ സപ്ലെ രംഗത്ത് ഒരു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ബി.സി.സി ഗ്രൂപ്പിന്റെ സി.ഇഒയായ അംജദിനും മര്‍ജാനയ്‍ക്കും ആഴ്‍ചകള്‍ക്ക് മുമ്പാണ് ആദ്യത്തെ കണ്‍മണി ജനിച്ചത്. ഐറ മാലിക എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നത്. മകളുടെ ജനനത്തിന് ശേഷമുള്ള ആദ്യ ജന്മദിനത്തിലാണ് ഭാര്യയുടെ സ്വപ്‍ന വാഹനം സമ്മാനിച്ച് അംജദ് വിസ്‍മയിപ്പിച്ചത്. ബി.സി.സി ഗ്രൂപ്പിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ കൂടിയാണ് മര്‍ജാന. കൊവിഡ് കാലത്ത് മരണപ്പെട്ട തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സഹായമെത്തിച്ചും യുഎഇയില്‍ കുടുങ്ങിയ സന്ദര്‍ശക വിസക്കാര്‍ക്ക് ജോലി നല്‍കിയും നേരത്തെ തന്നെ ബി.സി.സി ഗ്രൂപ്പ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയ്‍സ് പുറത്തിറക്കുന്ന റെയ്‍ത്ത് ബ്ലാക്ക് ബാഡ്‍ജ് കാറിന് 14 ലക്ഷം ദിര്‍ഹമാണ് യുഎഇയിലെ പ്രാരംഭ വില. ടോപ്പ് എന്‍ഡ് മോഡലിനായി 16 ലക്ഷം ദിര്‍ഹമാണ് അംജദ് മുടക്കിയത്. വാഹനത്തിന്റെ ഇന്‍ഷുറന്‍സിന് മാത്രം 38,000 ദിര്‍ഹം (ഏഴര ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ചെലവഴിച്ചു.