മക്കയിൽ നിന്ന് മടങ്ങുമ്പോൾ നിർവഹിക്കേണ്ട വിടവാങ്ങൽ ത്വവാഫിനിടെ കുഴഞ്ഞുവീണായിരുന്നു മരണം.
റിയാദ്: കർമങ്ങൾക്കിടെ കുഴഞ്ഞുവീണ് മലയാളി ഹാജി മരിച്ചു. ഹജ്ജ് പൂർത്തിയാക്കി ഇന്ന് (ശനിയാഴ്ച) മദീനയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എറണാകുളം പെരുമ്പാവൂർ വെല്ലം കൊട്ടിലക്കുടിയിലെ ഹംസ കൊട്ടയിൽ അബൂബക്കർ (65) ആണ് മരിച്ചത്.
മക്കയിൽ നിന്ന് മടങ്ങുമ്പോൾ നിർവഹിക്കേണ്ട വിടവാങ്ങൽ ത്വവാഫിനിടെ കുഴഞ്ഞുവീണായിരുന്നു മരണം. മൃതദേഹം സാഹിർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് കേരള ഹജ്ജ് കമ്മിറ്റി വളൻറിയർ വൈസ് ക്യാപ്റ്റൻ ഗഫൂർ പുന്നാട്ട് അറിയിച്ചു.
മലയാളി ഹജ്ജ് തീർഥാടക മക്കയിലെ ആശുപത്രിയിൽ മരിച്ചു
റിയാദ്: അസുഖബാധയെ തുടർന്ന് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി ഹജ്ജ് തീർഥാടക മരിച്ചു. കേരള ഹജ്ജ് കമ്മിറ്റിക്ക് കിഴിൽ ഹജ്ജിനെത്തിയ മൂവാറ്റുപുഴ, മുഴവൂർ സ്വദേശി എളത്തൂകുടിയിൽ സൈനബ കമറുദ്ദീൻ (56) ആണ് മരിച്ചത്.
കുറച്ചു നാളായി മക്ക കിങ് അബ്ദുല്ല മെഡിക്കൽ സിറ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികത്സയിലായിരുന്നു. വിവരമറിഞ്ഞ് സൗദിയിൽ ജോലി ചെയുന്ന മകൻ മക്കയിൽ എത്തിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്നു സംസ്ഥാന ഹജ്ജ് കമ്മിറ്റി വളൻറിയർ വൈസ് ക്യാപ്റ്റൻ ഗഫൂർ പുന്നാട് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം