ഹജ്ജ് നിർവഹിച്ച ശേഷം മക്കയിലെ താമസസ്ഥലത്ത് കഴിയുന്നതിനിടെയാണ് അന്ത്യം.
റിയാദ്: ഭാര്യക്കൊപ്പം സ്വകാര്യ ഗ്രൂപ്പിന് കീഴിൽ ഹജ്ജിനെത്തിയ മലപ്പുറം പെരിന്തൽമണ്ണ, കാര്യാവട്ടം സ്വദേശി അബ്ദുൽ ജലീൽ (63) മക്കയിൽ നിര്യാതനായി. ഹജ്ജ് നിർവഹിച്ച ശേഷം മക്കയിലെ താമസസ്ഥലത്ത് കഴിയുന്നതിനിടെയാണ് അന്ത്യം. കക്കാട്ടിൽ കുഞ്ഞാലൻകുട്ടി മാസ്റ്ററാണ് പിതാവ്. പെരിന്തൽമണ്ണയിലെ അൽ ജാമിഅ ഹജ്ജ് ഗ്രൂപ്പിലാണ് ഹജ്ജിനെത്തിയത്. മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ നാട്ടിലേക്ക് തിരിക്കാനിരുന്നതാണ്.
മുമ്പ് പ്രവാസിയായിരുന്ന അദ്ദേഹം മസ്ക്കറ്റിലെ ഗൾഫാർ കമ്പനിയിൽ സീനിയർ ക്വാളിറ്റി മാനേജരായിരുന്നു. ഭാര്യ: സുമയ്യ മാട്ടുമ്മത്തൊടി, മക്കൾ: ആസിഫ് ജലീൽ (അബൂദാബി), നസീഫ് ജലീൽ (ലണ്ടൻ), ജാസിം ജലീൽ (എം.ബി.ബി.എസ് വിദ്യാർഥി, ഉസ്ബക്കിസ്ഥാൻ). മരുമക്കൾ: റുഷ്ദ പാറശ്ശേരി (തുറക്കൽ), ഷാമില ചാത്തിൻചിറക്കൽ (പുത്തനത്താണി). സഹോദരങ്ങൾ: മുഹമ്മദ് അൻസാരി (മസ്ക്കറ്റ്), അസ്മത്തുല്ല (റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടർ). നിയമനടപടികൾ പൂർത്തിയാക്കി മക്കയിൽ തന്നെ ഖബറടക്കും.
Read Also - പറന്നുയർന്ന് 15 മിനിറ്റിനുള്ളിൽ വിമാനത്തിന്‍റെ എഞ്ചിന് തീപിടിച്ചു; പൈലറ്റിന്‍റെ ഇടപെടല്‍, എമര്‍ജൻസി ലാൻഡിങ്
ഹജ്ജിന് ശേഷം വിശ്രമിക്കുകയായിരുന്ന മലയാളി മരിച്ചു
റിയാദ്: ഹജ്ജ് തീർഥാടകൻ മക്കയിൽ നിര്യാതനായി. ആലുവ ഓണമ്പള്ളി സ്വദേശി ഹസൈനാർ കാനോലി ഉണ്ണി (64) ആണ് അസീസിയയിലെ താമസസ്ഥലത്ത് ബുധനാഴ്ച വൈകുന്നേരം മരിച്ചത്. ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കിയ ശേഷം അസീസിയയിലെ താമസസ്ഥലത്ത് തിരിച്ചെത്തിയ അദ്ദേഹം അസുഖബാധിതനാവുകയായിരുന്നു.
ഭാര്യയും ഭാര്യാ സഹോദരനും ഒപ്പം ഉണ്ടായിരുന്നു. ഒ.ഐ.സി.സി നേതാക്കളായ അബ്ദുൽ മനാഫ് ചടയമംഗലം, നൈസാം തോപ്പിൽ എന്നിവർ ഖബറടക്കത്തിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകി. വ്യാഴാഴ്ച രാവിലെ മക്ക ഹറമിൽ മയ്യത്ത് നമസ്കരിച്ച് ഷെറായ ശുഹദാ മഖ്ബറയിൽ ഖബറടക്കി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം