കുടുംബത്തോടൊപ്പം സൗദിയിലെത്തിയ മലയാളി ബാലിക മരിച്ചു

By Web Team  |  First Published Nov 17, 2022, 8:30 PM IST

നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി കെ.എം.സി.സി വെൽഫെയർ വിങ് അറിയിച്ചു.


റിയാദ്: സന്ദർശന വിസയിൽ കുടുംബത്തോടൊപ്പം സൗദി അറേബ്യയിലെത്തിയ മലയാളി ബാലിക മരിച്ചു. കുന്ദമംഗലം സ്വദേശി പൂളക്കാംപൊയിൽ ഫാരിസ്-ദിൽഷാന ദമ്പതികളുടെ മകൾ ഐറ ഫാത്തിമ (നാല്) ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. സന്ദർശന വിസയിൽ ഖുൻഫുദയിൽ പിതാവിന്റെ കൂടെയായിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നതായി കെ.എം.സി.സി വെൽഫെയർ വിങ് അറിയിച്ചു.

Read also: ജിദ്ദ ഇന്ത്യൻ സ്കൂളിലെ രണ്ട് വിദ്യാർത്ഥികൾ ന്യൂമോണിയ ബാധിച്ച് മരിച്ചു

Latest Videos

അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയ മലയാളി മരിച്ചു. മലപ്പുറം ഈങ്ങാപ്പുഴ ചോയിയോട് താമസിക്കുന്ന മാനിപുരം അടിമാറിക്കര എ.കെ. ഇസ്‍മയില്‍ (46) ആണ് ഹൃദയാഘാതംമൂലം മരിച്ചത്. ജിദ്ദ അല്‍-സാമറില്‍ 20 വര്‍ഷമായി പ്രവാസിയായിരുന്ന അദ്ദേഹം ജിദ്ദയിലെ നവോദയ കലാ സാംസ്കാരിക വേദി പ്രവര്‍ത്തകനാണ്. ഭാര്യ - ഹഫ്‌സത്ത്. മക്കള്‍ - ഇഹ്തിഷാം, മുഹമ്മദ് ജവാദ്, ഇന്‍ഷ മറിയം. സഹോദരങ്ങള്‍ - അബ്ദുറഹിമാന്‍ കുട്ടി, കദീജ, പാത്തുട്ടി, സബിറ, തസ്‌ലീന.

Read also: ഉംറ തീർത്ഥാടനത്തിനെത്തിയ കുടുംബം സൗദി അറേബ്യയില്‍ വാഹനാപകടത്തിൽപെട്ടു; ഒരു മരണം, രണ്ടുപേർക്ക് പരിക്ക്

click me!