പ്രവാസി സമൂഹിക പ്രവർത്തകൻ നാട്ടിൽ നിര്യാതനായി

By Web Team  |  First Published May 29, 2024, 9:32 AM IST

നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം, രക്ഷാധികാരി, ജുബൈൽ വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. 


റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ സമൂഹിക പ്രവർത്തകൻ നാട്ടിൽ നിര്യാതനായി.
ജുബൈലിലെ നവോദയ സാംസ്കാരിക വേദി സ്ഥാപക നേതാക്കളിൽ ഒരാളും സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന കണ്ണൂർ താഴെ ചൊവ്വ സ്വദേശി പ്രേംരാജ് (64) ആണ് മരിച്ചത്. മൂന്ന് പതിറ്റാണ്ടിലേറെ ജുബൈലിൽ നിറഞ്ഞു നിന്ന പ്രേംരാജ് അസുഖബാധയെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

നവോദയ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം, രക്ഷാധികാരി, ജുബൈൽ വെൽഫെയർ അസോസിയേഷൻ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. ജുബൈലിലെ ഒരു കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തുവരികയായിരുന്നു. കൊവിഡ് കാലം വരെ കുടുംബസമേതം ജുബൈലിൽ മലയാളികൾക്കിടയിൽ അദ്ദേഹം നിറഞ്ഞുനിന്നിരുന്നു. ഇന്ത്യൻ സ്കൂൾ ഉൾപ്പടെയുള്ള വിഷയങ്ങളിൽ സജീവമായി ഇടപെടുകയും പൊതു, സാംസ്‌കാരിക വേദികളിൽ എല്ലാവർക്കും സുപരിചിതനുമായിരുന്ന പ്രേംരാജിന്റെ വിയോഗം ജുബൈൽ നിവാസികളെ ഏറെ സങ്കടത്തിലാഴ്ത്തി. കണ്ണൂർ ചേളാരി സ്വദേശിയായ പ്രേംരാജ് താഴെ ചൊവ്വ 'മാണിക്കര' വീട്ടിൽ ആയിരുന്നു ഇപ്പോൾ താമസം. ഭാര്യ - ടീന. മകൾ - പ്രിന്ന, മകൻ - പ്രസിൻ ജുബൈലിൽ ബിസിനസ് ചെയ്യുന്നു. മരുമകൾ - വിബിഷ. 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!