പ്രവാസി മലയാളി ഹൃദയഘാതം മൂലം മരിച്ചു

By Web Team  |  First Published Oct 18, 2024, 6:12 PM IST

താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


റിയാദ്: മലയാളി സാമൂഹികപ്രവർത്തകൻ ഹൃദയഘാതം മൂലം റിയാദിൽ നിര്യാതനായി. ഖസീം പ്രവാസി സംഘം ബുറൈദ വെജിറ്റബിൾ മാർക്കറ്റ് യൂനിറ്റ് മുൻ സെക്രട്ടറിയും തിരുവനന്തപുരം പെരുമാതുറ സ്വദേശിയുമായ ഹാരീസ് (32) ആണ് മരിച്ചത്.

റിയാദ് സുലൈ മേഖലയിൽ കുടിവെള്ള കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. താമസസ്ഥലത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി റിയാദ് നസീം മഖ്ബറയിൽ ഖബറടക്കി. ഖസീം പ്രവാസി സംഘം മുൻ കേന്ദ്ര കമ്മിറ്റിയംഗം അബ്ദുൽ സത്താറാണ് പിതാവ്. മാതാവ്: താഹിറാ ബീവി, ഭാര്യ: ഷഹന, മക്കൾ: മുഹമ്മദ്‌ ഹാസിൽ (6), മുഹമ്മദ്‌ ഹാഷിർ (3). 

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!