താമസസ്ഥലത്തെ അടുത്ത മുറിയിൽ തീപിടിത്തം; പുക ശ്വസിച്ച് പ്രവാസി മലയാളി മരിച്ചു

By Web Team  |  First Published Sep 27, 2024, 6:57 PM IST

സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് - സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു ഷെഫീഖ്.


ദോഹ: ഖത്തറില്‍ പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് ചേളന്നൂര്‍ കാക്കുകുഴിയില്‍ ചെത്തില്‍ ഉമ്മറിന്‍റെ മകന്‍ ഷെഫീഖ് (36) ആണ് മരിച്ചത്. താമസസ്ഥലത്തെ അടുത്ത മുറിയിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്നുള്ള പുക ശ്വസിച്ചാണ് മരണം. പുക ശ്വസിച്ച് അബോധാവസ്ഥയിലായ ഷെഫീഖ് ഹമദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.

ഈ മാസം 19നായിരുന്നു സംഭവം ഉണ്ടായത്. റയ്യാനിൽ ഷഫീഖ് താമസിച്ച വില്ലയിലെ തൊട്ടടുത്ത മുറിയിൽ ഷോർട്സർക്യൂട്ടിനെ തുടർന്ന് തീപിടിത്തമുണ്ടായത്. സ്വകാര്യ സ്ഥാപനത്തിൽ മാർക്കറ്റിങ് - സെയിൽസ് വിഭാഗത്തിൽ ജോലി ചെയ്ത് വരികയായിരുന്നു ഷെഫീഖ്. ഡ്യൂട്ടി കഴിഞ്ഞ് ഉച്ചക്ക് മൂന്നു മണിയോടെ റൂമിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു തീപിടിത്തമുണ്ടായത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!