ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദിയിൽ മരിച്ചു

By Web Team  |  First Published Dec 27, 2024, 10:45 AM IST

പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം മരിച്ചു. 


റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് മലയാളി സൗദി വടക്കൻ മേഖലയിലെ അറാറിൽ നിര്യാതനായി. കോട്ടയം ഈരാറ്റുപേട്ട സഫാ നഗർ വെള്ളൂപ്പറമ്പിൽ സുബൈറാണ് അറാറിലെ സെൻട്രൽ ആശുപത്രിയിൽ മരിച്ചത്. 

നെഞ്ചുവേദനയെ തുടർന്ന് റഫയിലെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി അറാറിലേക്ക് മാറ്റുകയായിരുന്നു. 30 വർഷത്തോളമായി റഫയിൽ ജോലി ചെയ്യുകയായിരുന്നു. മൃതദേഹം റഫയിൽ ഖബറടക്കും. ഭാര്യ: നിസ പാണ്ടിയാലക്കൽ കുടുംബാഗം. മക്കൾ: റിഫ്‌ന, ഷഹാന, റാമിസ്. മരുമകൻ: സുഹൈൽ വെള്ളൂപ്പറമ്പിൽ.

Latest Videos

undefined

Read Also -  ദുബൈയിലേക്ക് പുതിയ ജോലിക്ക് ഓഫർ ലെറ്റർ ലഭിച്ച ദിവസം തന്നെ മരണം; മലയാളി യുവ എഞ്ചിനീയർ ഹൃദയാഘാതം മൂലം മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

click me!