ഗൾഫാർ കമ്പനിയിലെ മിസ്‍ഫയിൽ റെഡിമിക്സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു.
മസ്‌കറ്റ്: ഒമാനില്‍ ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് മലയാളി യുവാവ് മരിച്ചു. തൃശൂര്‍ മുല്ലശ്ശേരി വെങ്കിടങ്ങിലെ ധനേഷ് (38) ആണ് മരിച്ചത്. മസ്‌കത്തിലെ മിസ്ഫയില്‍ സുഹൃത്തുക്കളോടൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഗൾഫാർ കമ്പനിയിലെ മിസ്‍ഫയിൽ റെഡിമിക്സ് വിഭാഗത്തിലെ ജീവനക്കാരനായിരുന്നു.പിതാവ്: വഴപ്പിലാത്ത് വീട്ടിൽ മാധവൻ. മാതാവ്: ഗിരിജ. ഭാര്യ: അക്ഷയ. മകൻ: ആദിശ് മാധവ്.സഹോദരങ്ങൾ: ദിവ്യ, ധന്യ.
Read Also- ദുബൈ ഗ്യാസ് സിലിണ്ടര്‍ അപകടം; ചികിത്സയിലിരുന്ന ഒരു മലയാളി കൂടി മരിച്ചു
ലോറിക്കുള്ളിൽ പ്രവാസി മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കം
റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ലോറിക്കുള്ളിൽ ഇന്ത്യാക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി ആകിബ് സർഫറാജിയെയാണ് (27) അദ്ദേഹം ഓടിച്ച ലോറിയുടെ കാബിനിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ജുബൈലിന് സമീപം അബുഹൈദരിയ ഹൈവേയുടെ അരികിലായി നിർത്തിയിട്ട ട്രക്കിൽ അതിന് സമീപത്തുള്ള കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്. രണ്ടു ദിവസത്തോളം പഴക്കമുണ്ടായിരുന്ന മൃതദേഹം പരിശോധനകൾക്ക് ശേഷം സ്വാഭാവിക മരണമാണെന്ന് സ്ഥിരീകരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഒരു ട്രാൻസ്‌പോർട് കമ്പനിയിൽ ഹെവി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ആകിബ്. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു. പിതാവ്: സർഫറാജ്, മാതാവ്: റുക്‌സാന.
സൗദിയിൽ മരിച്ച മലയാളി നഴ്സിൻറെ മൃതദേഹം സംസ്കരിച്ചു
റിയാദ് സൗദി അറേബ്യയിൽ മരിച്ച മലയാളി നഴ്സിൻറെ മൃതദേഹം സംസ്കരിച്ചു. സൗദിയിലെ ഹഫർ അൽബാത്വിൻ മെറ്റേർണിറ്റി ആൻഡ് ചിൽഡ്രൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന മലപ്പുറം മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് കല്ലംപടി സ്വദേശി മാളിയേക്കൽ റിൻറുമോളുടെ (28) മൃതദേഹം ആണ് നാട്ടിലെത്തിച്ച് സംസ്കരിച്ചത്.
സൗദി ദമാം ഹഫർ അൽ ബത്തിനിൽ ഹൃദയസ്തംഭനത്തെ തുടർന്ന് ആണ് മരണം സംഭവിച്ചത്. ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ ഒഐസിസി പ്രവർത്തകർ മൃതദേഹം നാട്ടിൽ എത്തിച്ചു. കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചേർന്ന മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പ്രസിഡന്റ് വിബിൻ മറ്റത്തിന്റെ നേതൃത്വത്തിൽ സൈഫുദ്ധീൻ പള്ളിമുക്ക്,സാബു സി തോമസ്, ഡിറ്റോ തോമസ് എന്നിവരുടെ സഹായത്താലാണ് മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം