നാട്ടിലേക്കുള്ള യാത്രക്കിടെ വാങ്ങിയ ടിക്കറ്റ് ഭാഗ്യം കൊണ്ടുവന്നു, നന്ദി പറഞ്ഞ് മലയാളി; ലഭിച്ചത് കോടികൾ

By Web Team  |  First Published Sep 1, 2024, 6:52 PM IST

ഓരോ നറുക്കെടുപ്പിലും ഓരോരുത്തരുടെ പേരുകളിലാണ് ടിക്കറ്റ് വാങ്ങാറുള്ളത്. ഇത്തവണത്തെ നറുക്കെടുപ്പില്‍ ആസിഫിന്‍റെ പേരില്‍ വാങ്ങിയ ടിക്കറ്റാണ് സമ്മാനം നേടിയത്. 


ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (8 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. മലയാളിയായ ആസിഫ് മതിലകത്ത് അസീസ് ആണ് സ്വപ്ന വിജയം സ്വന്തമാക്കിയത്. 

ഒമ്പത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ആസിഫ് ടിക്കറ്റ് വാങ്ങിയത്. 41കാരനായ ആസിഫ് ഷാര്‍ജയിലാണ് താമസിക്കുന്നത്. ഓഗസ്റ്റ് 2ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ ഇദ്ദേഹം വാങ്ങിയ ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. കഴിഞ്ഞ 14 വര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുന്ന ആസിഫ് തന്‍റെ 9 സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് വാങ്ങിയത്. സമ്മാനത്തുക ഇവര്‍ പങ്കിടും. ഇവര്‍ 10 വര്‍ഷമായി ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പെടുകളില്‍ പങ്കെടുക്കുന്നുണ്ട്. ഓരോ നറുക്കെടുപ്പിലും ഓരോരുത്തരുടെ പേരുകളില്‍ ടിക്കറ്റ് വാങ്ങും. ഇത്തവണ ഭാഗ്യം കൊണ്ടുവന്നത് ആസിഫിന്‍റെ പേരില്‍ വാങ്ങിയ ടിക്കറ്റാണ്.

Latest Videos

undefined

Read Also -  യുഎഇയിലെ പൊതുമാപ്പ്; പ്രവാസികളേ ഈ അവസരം പാഴാക്കരുത്, സഹായത്തിനായി ഹെൽപ്പ്‍ലൈൻ നമ്പർ പുറത്തിറക്കി കോൺസുലേറ്റ്

ഇത് ജീവിതം മാറ്റിമറിക്കുന്ന നിമിഷമാണ്, ദുബൈ ഡ്യൂട്ടി ഫ്രീയ്ക്ക് നന്ദി- ആസിഫ് പറഞ്ഞു.  1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ പ്രോമൊഷന്‍ തുടങ്ങിയത് മുതല്‍, ഇന്ത്യയില്‍ നിന്ന് വിജയിക്കുന്ന  234-ാമത്തെയാളാണ് ആസിഫ്. മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പിന് പുറമെ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പ് വിജയികളെയും പ്രഖ്യാപിച്ചു. ഫ്രഞ്ചുകാരനായ കെയ്സ ക്രിം ആഢംബര കാര്‍ സ്വന്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!