പ്രവാസി മലയാളി യുവാവ് നാട്ടില്‍ നിര്യാതനായി

By Web Team  |  First Published Mar 13, 2023, 12:52 PM IST

മാസങ്ങള്‍ക്ക് മുമ്പ് ശാരീരിക അസ്വാസ്ഥ്യം കാരണം നാട്ടില്‍ പോയി പരിശോധന നടത്തിയപ്പോള്‍ അര്‍ബുദ രോഗം സ്ഥിരീകരിച്ചിരുന്നു.


റിയാദ്: സൗദി അറേബ്യയിലെ ജുബൈലില്‍ ജോലി ചെയ്‍തിരുന്ന പ്രവാസി യുവാവ് നാട്ടില്‍ നിര്യാതനായി. സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായിരുന്ന മൂവാറ്റുപുഴ പായിപ്ര മേക്കാലില്‍ മൈതീന്‍ (37) ആണ് മരിച്ചത്. മാസങ്ങള്‍ക്ക് മുമ്പ് ശാരീരിക അസ്വാസ്ഥ്യം കാരണം നാട്ടില്‍ പോയി പരിശോധന നടത്തിയപ്പോള്‍ അര്‍ബുദ രോഗം സ്ഥിരീകരിച്ചിരുന്നു.

ഭാര്യ ഫസീല ജുബൈലിലെ കിംസ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‍സായിരുന്നു. നാലും ഏഴും വയസുള്ള രണ്ട് പെണ്‍മക്കളുണ്ട്. ആശ്രയ മൂവാറ്റുപുഴ പ്രവാസി സംഘം ദമ്മാം അംഗമായിരുന്നു മൈതീന്‍. നിര്യാണത്തില്‍ ആശ്രയ പ്രസിഡന്റ് അഷ്‍റഫ് മൂവാറ്റുപുഴ അനുശോചിച്ചു.

Latest Videos

Read also:  സ്‍പോണ്‍സര്‍ കൈയൊഴിഞ്ഞതോടെ പുറത്തിറങ്ങാനാവാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന പ്രവാസി ഒടുവില്‍ നാട്ടിലേക്ക് മടങ്ങി

നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നതിനിടെ പ്രവാസി മലയാളിയെ കാണാതായെന്ന് പരാതി
ദുബൈ: യുഎഇയില്‍ ജോലി ചെയ്യുന്ന പ്രവാസി മലയാളിയെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി. കണ്ണൂര്‍ അയ്യപ്പന്‍മല കാഞ്ഞിരോട് കമലാലയത്തില്‍ അജേഷ് കുറിയയെ (41) ആണ് കാണാതായത്. ദുബൈയില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ബന്ധുക്കള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പരാതി നല്‍കി.

നാട്ടിലേക്ക് പോകാനായി തയ്യാറെടുത്തിരുന്ന അജേഷ് സുഹൃത്തിനെ കാണാന്‍ റാസല്‍ഖൈമയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് ഇക്കഴിഞ്ഞ ജനുവരിയിലാണ് താമസ സ്ഥലത്ത് നിന്ന് ഇറങ്ങിയത്. ഫെബ്രുവരി ആദ്യവാരം വരെ ഫോണില്‍ ലഭ്യമായിരുന്നു. ഫെബ്രുവരി പത്തിന് ചില സുഹൃത്തുക്കള്‍ അദ്ദേഹത്തെ സോനാപൂര്‍ ഭാഗത്ത് കണ്ടതായി അറിയിച്ചിട്ടുണ്ട്. അതിന് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇദ്ദേഹത്തെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ +971 559036156 എന്ന നമ്പറില്‍ ബന്ധപ്പെടണം.

click me!