ആറ് ദിവസം മുമ്പ് കാണാതായ പ്രവാസി യുവാവിനെ 400 കിലോമീറ്റര്‍ അകലെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മറ്റൊരു മലയാളി

By Web Team  |  First Published Oct 1, 2022, 5:18 PM IST

റിയാദിൽനിന്ന് ഒളിച്ചോടിയ യുവാവ് ടാക്സി കാറിൽ 400 കിലോമീറ്റർ അകലെയുള്ള ബുറൈദയിലെത്തുകയായിരുന്നത്രെ. അവിടെ ആദ്യ മൂന്ന് ദിവസങ്ങളിൽ പള്ളികളിൽ കഴിച്ച് കൂട്ടി. പിന്നീട് രണ്ട് ദിവസം ഒരു മരത്തിന് താഴെ കിടന്നുറങ്ങി. അതിന് ശേഷം ഒരു പെട്രോൾ സ്റ്റേഷനോട് ചേർന്നുള്ള പള്ളിയിൽ കഴിഞ്ഞുകൂടുകയായിരുന്നു.


റിയാദ്: സൗദി അറേബ്യയില്‍ കാണാതായിരുന്ന പ്രവാസി യുവാവിനെ ആറ് ദിവസത്തിന് ശേഷം കണ്ടെത്തി. റിയാദിലെ ജോലി ചെയ്യുന്ന കടയിൽനിന്ന് ഉച്ചക്ക് പുറത്തിറങ്ങിയശേഷം കാണാതായ മലയാളി യുവാവിനെ ബുറൈദയിലാണ് കണ്ടെത്തിയത്. മലപ്പുറം അരിപ്ര മാമ്പ്ര ഹംസത്തലി എന്ന യുവാവിനെ ഈ മാസം 14 മുതലാണ് റിയാദിൽനിന്ന് കാണാതായത്. റിയാദ് നസീമിലെ ബഖാലയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഇവിടെനിന്ന് ഉച്ചക്ക് പുറത്തിറങ്ങിയ യുവാവ് പിന്നീട് തിരിച്ചുവന്നില്ല. 

പൊലീസിലും ഇന്ത്യന്‍ എംബസിയിലും സ്‍പോണ്‍സര്‍ പരാതി നല്‍കി. തുടർന്ന് കെ.എം.സി.സി ജീവകാരുണ്യ വിഭാഗം കൺവീനർ സിദ്ദീഖ് തുവ്വൂരും യുവാവിന്റെ ബന്ധുവായ അഷ്റഫ് ഫൈസിയും വ്യാപകമായ അന്വേഷണം നടത്തി. അതിനിടയിലാണ് യുവാവ് ബുറൈദയിലുണ്ടെന്ന് ഒരു ഫോൺ കോളിൽ നിന്ന് സൂചന ലഭിക്കുന്നത്. തുടർന്ന് സൗദി പൊലീസിന്റെയും സി.ഐ.ഡിയുടെയും സഹായത്തോടെ ബുറൈദയിൽ യുവാവ് കഴിഞ്ഞിരുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു.

Latest Videos

Read also: യുഎഇയിലെ പുതിയ വിസ ചട്ടം തിങ്കളാഴ്ച മുതല്‍; നടപടിക്രമങ്ങൾ കൂടുതൽ ലളിതമാകും

സാമ്പത്തിക പ്രതിസന്ധിമൂലമുണ്ടായ മാനസിക പ്രയാസങ്ങളാണ് ഹംസത്തിനെ ഒളിച്ചോടാൻ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. റിയാദിൽനിന്ന് ഒളിച്ചോടിയ യുവാവ് ടാക്സി കാറിൽ 400 കിലോമീറ്റർ അകലെയുള്ള ബുറൈദയിലെത്തുകയായിരുന്നത്രെ. അവിടെ ആദ്യ മൂന്ന് ദിവസങ്ങളിൽ പള്ളികളിൽ കഴിച്ച് കൂട്ടി. പിന്നീട് രണ്ട് ദിവസം ഒരു മരത്തിന് താഴെ കിടന്നുറങ്ങി. അതിന് ശേഷം ഒരു പെട്രോൾ സ്റ്റേഷനോട് ചേർന്നുള്ള പള്ളിയിൽ കഴിഞ്ഞുകൂടുകയായിരുന്നു. അവിടെ വെച്ച് ലഘുഭക്ഷണശാലാ ജീവനക്കാരനായ ഒരു മലയാളിയാണ് യുവാവിനെ തിരിച്ചറിഞ്ഞത്.

Read also: താമസ നിയമങ്ങള്‍ ലംഘിച്ച പ്രവാസികളെ കണ്ടെത്താന്‍ പരിശോധന; നിരവധിപ്പേര്‍ അറസ്റ്റില്‍

click me!