അല്‍ ഐനിലെ സാഖറില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു.
അല്‍ഐന്‍: പാലക്കാട് സ്വദേശിയായ പ്രവാസി മലയാളി യുഎഇയില്‍ നിര്യാതനായി. പാലക്കാട് പള്ളിപ്പുറം സ്വദേശി ഊരത്തൊടിയില്‍ ഹമീദ് (60) ആണ് അല്‍ ഐനില്‍ മരിച്ചത്. അല്‍ ഐനിലെ സാഖറില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു.
ഭാര്യ ആയിഷ പള്ളിപ്പുറത്ത്, മകന്‍ മുഹമ്മദ് അല്‍താഫ് എന്നിവര്‍ സന്ദര്‍ശക വിസയില്‍ അല്‍ഐനിലുണ്ട്. ഒരു മകള്‍ നാട്ടിലാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി പ്രവര്‍ത്തകര്‍ അറിയിച്ചു.
Read also: ഉംറ തീര്‍ത്ഥാടനത്തിനായി എത്തിയ മലയാളി മക്കയിൽ മരിച്ചു