പ്രവാസി മലയാളി യുവാവ് യുഎഇയില്‍ നിര്യാതനായി

By Web Team  |  First Published Mar 20, 2023, 3:58 PM IST

16 വര്‍ഷമായി ലുലു ഗ്രൂപ്പിന്റെ സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു സൈഫുദ്ദീന്‍. വന്മേനാട് വൈശ്യം വീട്ടില്‍ മണക്കോത്ത് അബൂബക്കറാണ് പിതാവ്.


അബുദാബി: മലയാളി യുവാവ് അബുദാബിയില്‍ നിര്യാതനായി. തൃശൂര്‍ പാവറട്ടി വന്മേനാട് ജുമുഅത്ത് പള്ളിക്ക് സമീപം താമസിക്കുന്ന വൈശ്യം വീട്ടില്‍ സൈഫുദ്ദീന്‍ (39) ആണ് മരിച്ചത്. ഏതാനും ആഴ്‍ചകളായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം.

16 വര്‍ഷമായി ലുലു ഗ്രൂപ്പിന്റെ സുരക്ഷാ വിഭാഗത്തില്‍ ജോലി ചെയ്‍തുവരികയായിരുന്നു സൈഫുദ്ദീന്‍. വന്മേനാട് വൈശ്യം വീട്ടില്‍ മണക്കോത്ത് അബൂബക്കറാണ് പിതാവ്. മാതാവ് - സുബൈദ. ഭാര്യ - ഷഹീന. മകന്‍ - സയാന്‍. സഹോദരങ്ങള്‍ - അലി, ഫാറൂഖ്, ബല്‍ഖീസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest Videos

Read also: സൗദി അറേബ്യയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തിയത് വാഹനാപകടമെന്ന് തിരിച്ചറി‌ഞ്ഞു; ഡ്രൈവര്‍ അറസ്റ്റില്‍
​​​​​​​ദുബൈ: ദുബൈയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി യുവാവിനെ വാഹനം ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതാണെന്ന് തിരിച്ചറിഞ്ഞു. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് സ്വദേശി ഫവാസിന്റെ (23) മൃതദേഹമാണ് ജബല്‍ അലിയില്‍ വാഹനത്തിന് അരികില്‍ നിന്ന് കണ്ടെത്തിയത്. വാഹനാപകടത്തിന് കാരണക്കാരനായ ഡ്രൈവറെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്‍തിട്ടുണ്ട്.

സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഫവാസ് രാത്രി വൈകിയും താമസ സ്ഥലത്ത് തിരിച്ചെത്താതെ വന്നപ്പോഴാണ് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിന് സമീപം റോഡരികില്‍ വാഹനത്തിന് സമീപം മരിച്ച നിലയിലാണ് ഫവാസിനെ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനമിടിച്ചാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയും ചെയ്‍തു.

click me!