നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി

By Web Team  |  First Published Mar 13, 2023, 6:16 PM IST

ജുബൈലില്‍ ടാക്സി ഡ്രൈവറായിരുന്ന അദ്ദേഹം പ്രമേഹവും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം പത്ത് ദിവസം മുമ്പാണ് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് തിരിച്ചത്. 


റിയാദ്: പത്ത് ദിവസം മുമ്പ് നാട്ടിലേക്ക് മടങ്ങിയ പ്രവാസി മലയാളി നിര്യാതനായി. മൂവാറ്റുപുഴ ചിലവ് പുത്തന്‍ വീട്ടില്‍ യൂസുഫ് മൗലവി (45) ആണ് നാട്ടില്‍ നിര്യാതനായത്. ജുബൈലില്‍ ടാക്സി ഡ്രൈവറായിരുന്ന അദ്ദേഹം പ്രമേഹവും മറ്റ് ശാരീരിക അസ്വസ്ഥതകളും കാരണം പത്ത് ദിവസം മുമ്പാണ് ഫൈനല്‍ എക്സിറ്റില്‍ നാട്ടിലേക്ക് തിരിച്ചത്. നാട്ടിലെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രോഗം മൂര്‍ച്ഛിക്കുകയും ശനിയാഴ്ച രാവിലെ മരണപ്പെടുകയുമായിരുന്നു. മൃതദേഹം ഖബറടക്കി.

Read also: യാത്രക്കാരന്‍ മരിച്ചു; ദോഹയിലേക്ക് പുറപ്പെട്ട വിമാനത്തിന് കറാച്ചിയില്‍ എമര്‍ജന്‍സി ലാന്റിങ്

Latest Videos

സൗദി അറേബ്യയില്‍ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ മറിഞ്ഞ് യുവതി മരിച്ചു; നാലുപേർക്ക് പരിക്ക്
റിയാദ്: സന്ദർശന വിസ പുതുക്കാൻ ബഹ്റൈനിൽ പോയി മടങ്ങവേ മലയാളി കുടുംബങ്ങളുടെ കാർ മറിഞ്ഞ് യുവതി മരിച്ചു. റിയാദിന് സമീപം ഞായറാഴ്ച പുലർച്ചെ ഉണ്ടായ അപകടത്തിൽ മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടിൽ ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) ആണ് മരിച്ചത്. മൃതദേഹം അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ. 

ഖൈറുന്നിസയുടെ മൂന്ന് വയസുള്ള മകൻ മുഹമ്മദ് റൈഹാനും മലപ്പുറം കരുവാരക്കുണ്ട് സ്വദേശി മുജീബിനും ഭാര്യക്കും കുട്ടിക്കുമാണ് പരിക്കേറ്റത്. ഖൈറുന്നിസയുടെ ഭർത്താവ് ഹംസ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പരിക്കേറ്റവരും കിങ് ഖാലിദ് ആശുപത്രിയിലാണ്. റിയാദിൽനിന്ന് 70 കിലോമീറ്ററകലെ അൽഖർജിന് സമീപം സഹന എന്ന സ്ഥലത്ത് നിന്നാണ് ഇരു കുടുംബങ്ങളും സന്ദർശന വിസ പുതുക്കാനായി ശനിയാഴ്ച ഉച്ചക്ക് ബഹ്റൈനിലേക്ക് പോയത്. 

Read also: പ്രവാസി മലയാളി യുവാവ് നാട്ടില്‍ നിര്യാതനായി

click me!