അഞ്ച് മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്.
റിയാദ്: മലയാളി ഉറക്കത്തിൽ മരിച്ചു. ആലപ്പുഴ കായംകുളം പെരിങ്ങാല സ്വദേശി രതീഷ് ഭവനിൽ രാജീവ് സന്ദാനന്ദ ചെട്ടിയാർ (36) ആണ് ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായി മരിച്ചത്. അബ്ഹ-ഖമീസ് റോഡിൽ ജുഫാലി പാലത്തിന് സമീപം തമർ ലോജിസ്റ്റിക് എന്ന സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അഞ്ച് മാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. ഭാര്യ: വീണ, മകൾ: അവന്തിക, മാതാവ്: ഓമന, പിതാവ്: സന്ദാനന്ദ ചെട്ടിയാർ, സഹോദരൻ: രതീഷ്.
Read Also - കിടിലൻ ഓഫറുകളും സ്കോളർഷിപ്പ് സ്കീമും; വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ, 'ബാക്ക് ടു സ്കൂൾ' അവതരിപ്പിച്ച് ലുലു യുഎഇ
undefined
വാഹനാപകടം; സൗദിയിൽ മലയാളി യുവാവ് ഉൾപ്പടെ നാലുപേര്‍ക്ക് ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ അൽബാഹയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പടെ നാല് മരണം. അൽബാഹയിൽനിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഇവൻറ് മാനേജ്മെൻറ് കമ്പനിയുടെ വാഹനം മറിഞ്ഞാണ് കോഴിക്കോട് ചക്കിട്ടപാറ പുരയിടത്തിൽ തോമസിെൻറ മകൻ ജോയൽ തോമസും (28) ഒരു ഉത്തർപ്രദേശ് സ്വദേശിയും സുഡാൻ, ബംഗ്ലാദേശ് പൗരന്മാരായ രണ്ടുപേരും മരിച്ചത്.
മരിച്ചവരെല്ലാം ഇവൻറ് മാനേജ്മെന്‍റ് സ്ഥാപനത്തിലെ ജീവനക്കാരാണ്. ഒരു പരിപാടി കഴിഞ്ഞ് സാധാനസാമഗ്രികളുമായി മടങ്ങുമ്പോൾ വാഹനം റോഡിൽ മറിഞ്ഞ് തീപിടിക്കുകയായിരുന്നു. എല്ലാവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. അൽബാഹ ആശുപത്രിയിലാണ് മൃതദേഹങ്ങളുള്ളത്. ഫോട്ടോഗ്രാഫറായ ജോയൽ തോമസ് അടുത്തിടെയാണ് സൗദി അറേബ്യയിൽ ജോലിക്കെത്തിയത്. മാതാവ്: മോളി, ഒരു സഹോദരൻ: ജോജി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം