പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

By Web Team  |  First Published Jul 18, 2024, 6:45 PM IST

അൽ വത്വൻ കമ്പനിയിലെ തൊഴിലാളിയായിരുന്നു. 


റിയാദ്: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. കണ്ണൂർ മുണ്ടയാട് സ്വദേശി സത്താർ മഠത്തിൽ (60) ആണ് മരിച്ചത്. അൽ വത്വൻ കമ്പനിയിലെ തൊഴിലാളിയായിരുന്നു. 

ഭാര്യ: റഷീദ മഠപ്പുരയിൽ, മക്കൾ: ഷംന, റിഷാദ്. അബ്ദുൽ റഹീം തെച്ചിങ്ങൽ, അഹോമ്മ മഠത്തിൽ എന്നിവരാണ് മാതാപിതാക്കൾ. മൃതദേഹം റിയാദിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. റിയാദിൽ ഖബറടക്കും. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) റിയാദ് സെൻട്രൽ വെൽഫെയർ പ്രസിഡൻറ് ഇബ്രാഹീം കരീമിെൻറ നേതൃത്വത്തിലുള്ള സഫ്‌വാ ടീം രംഗത്തുണ്ട്. സത്താറിെൻറ സഹപ്രവർത്തകൻ ബഷീറും സഹായത്തിനുണ്ട്.

Latest Videos

Read Also - മാസശമ്പളം മൂന്ന് ലക്ഷത്തിന് മുകളിൽ! 4,000 മലയാളികൾക്ക് തൊഴിൽ സാധ്യത, വമ്പൻ പദ്ധതിയുമായി ജര്‍മനി

click me!