17 വര്‍ഷമായി ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു.
റിയാദ്: അസുഖബാധിതനായി ദമ്മാമിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു. കൊച്ചി പനമ്പിള്ളി നഗര്‍ സ്വദേശി ഷൈറിസ് അബ്ദുല്‍ ഗഫൂര്‍ ഹസ്സന്‍ (43) ആണ് ദമ്മാം അല്‍മന ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ മൂന്ന് മാസത്തോളമായി ഇവിടെ ചികിത്സയിലായിരുന്നു.
Read Also - ഉദ്യോഗാര്‍ത്ഥികളേ മികച്ച തൊഴിലവസരം; ഇന്ത്യന്‍ എംബസിയില്‍ ജോലി നേടാം, അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി ജൂലൈ 12
17 വര്‍ഷമായി ദമ്മാമിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ദമ്മാം ഇൻറര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ പൂർവ വിദ്യാർഥി കൂടിയാണ്. രോഗ ബാധാധിതനായത് മുതല്‍ നാട്ടിൽനിന്ന് കുടുംബം ദമ്മാമിൽ എത്തിയിരുന്നു. ഭാര്യ: ഹിസത്ത്. മക്കള്‍: റയാന്‍, ഹംദാന്‍. പിതാവ്: അബ്ദുല്‍ ഗഫൂര്‍, മാതാവ് കുഞ്ഞുമോൾ. നിയമനടപടി ക്രമങ്ങള്‍പൂര്‍ത്തിയാക്കി മൃതദേഹം ദമ്മാമില്‍ ഖബറടക്കുന്നതിനായി സാമൂഹിക പ്രവര്‍ത്തകന്‍ ഹുസൈൻ നിലമ്പൂര്‍ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം